വടകര : (vatakara.truevisionnews.com) പ്രമുഖ എഐടിയുസി നേതാവും സി പി ഐ വടകര മണ്ഡലം കമ്മിറ്റി അംഗവും വൈദ്യുതി ജീവനക്കാരുടെ നേതാവുമായിരുന്ന വി ആർ രമേശിന്റെ ഒന്നാം ചരമ വാർഷികം സി പി ഐ വടകര മുൻസിപ്പൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയാപ്പിലെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ പാർട്ടി ട്രെയിഡ് യൂണിയൻ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.


തുടർന്ന് നടന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർ സത്യൻ, ആർ കെ സുരേഷ് ബാബു, പി സജീവ്കുമാർ , ഇ രാധാകൃഷ്ണൻ ,പി അശോകൻ പ്രസംഗിച്ചു.
First death anniversary VRRamesh