വടകര : (vatakara.truevisionnews.com) ചോറോട് ഗ്രാമ പഞ്ചായത്തിലെ രാമത്ത് മുക്ക് മുതൽ കണ്ണ്യാറത്ത് മുക്ക് വരെയുള്ള വെള്ളക്കെട്ട് പരിഹാരത്തിനായ് ശ്രമം നടന്നു വരുന്നു. ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ തോടിനായി 36 ലക്ഷം രൂപ 2023 - 24 വർഷം വകയിരുത്തിയിരുന്നു. സ്ഥലം ലഭ്യമാവുന്നതിന്റെ കാലതാമസമാണിത് തുടങ്ങാൻ കഴിയാത്തത്.


കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ രാഷ്ടിയ പാർട്ടി നേതാക്കൾ സ്ഥലമുടമകൾ എന്നിവരുടെ യോഗം ചേർന്നു. യോഗത്തിൽ രണ്ടര മീറ്റർ വീതിയുള്ള തോട് നിർമ്മിക്കുക എന്ന നിർദ്ദേശം തത്വത്തിൽ അംഗീകാരം നൽകി. പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ പദ്ധതി വിശദീകരിച്ചു.
രാഷ്ടിയ പാർട്ടി നേതാക്കളായ എം. അശോകൻ(സി.പി.എo) കെ.കെ. മുരുകദാസ്(കോൺഗ്രസ്സ് ഐ) അഷ്കർ മാസ്റ്റർ (മുസ്ലിം ലീഗ്) കെ.എം. നാരായണൻ(ആർ.ജെ.ഡി.) പി.കെ.ശശി(ബി.ജെ.പി) എൻ.കെ.മോഹനൻ (സി.പി.ഐ ) ലോക കേരള സഭാഗം ബാബു എം.കെ. സ്ഥലമുടമകളായ ശ്രീധരൻ നമ്പ്യാർ കെ, ശിവദാ സൻ പി.കെ., എം.സി.മമ്മു, സുനിത പി.കെ.ജയകൃഷ്ണൻ, ബാലകൃഷ്ണൻ പി.കെ. നസീറ, സുരേഷ് പി.കെ, കെ.കുഞ്ഞിരാമൻ, എന്നിവർ പങ്കെടുത്തു. കൺവീനർ ബിജുവി.ടി.കെ റിപ്പോർട്ട് അവതരിപ്പിച്ചു.
എല്ലാ സ്ഥലത്തും രണ്ടര മീറ്റർ വീതിയിൽ അളന്ന് മാർക്ക് ചെയ്തു. കഴിഞ്ഞ ദിവസം തോടിന്റെ ആകെ നീളവും അളവെടുത്തു തിട്ടപ്പെടുത്തി. എത്രയും വേഗം സമ്മതപത്രം ലഭിച്ചാൽ ആസ്തി രേഖയിൽ ഉൾപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയും. ഉടൻ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർ നടപടിക്കൾക്ക് വിടണം.
മഴക്കാലമാവുന്നതോടെ ഈ പ്രദേശമാകെ വെള്ളത്തിൽ മുങ്ങുകയും വീടൊഴിന്നതും പതിവാണ്. കക്കൂസ് ടാങ്കുകൾ നിറഞ്ഞു കവിയും കിണർ വെള്ളം മലിനമാവുന്നതും വലിയ ആരോഗ്യപ്രശ്നമാണ്. തോട് വരുന്ന തോടെ ഈ പ്രശ്നങ്ങൾക്കെല്ലാ ഒരു പരിധി വരെ പരിഹാരം ആകുമെന്ന് കമ്മിറ്റി അഭിപ്രായ പ്പെട്ടു.
Waterlogging Chorode East