മടപ്പള്ളി: യുഎസ്എസ് റിസൾട്ടിൽ മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിന് ചരിത്ര വിജയം. 83 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 70 പേർക്കും സ്കോളർഷിപ്പ് ലഭിച്ചു. ഒരു വിദ്യാർഥി ഗിഫ്റ്റ് സ്റ്റുഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
84.33 ആണ് വിജയശതമാനം. സ്റ്റേറ്റ് ശരാശരി 42.55 ആണ്. തിളക്കമാർന്ന വിജയം നേടിയവരെ പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എം വിമല ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് സുനീഷ് തയ്യിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിന്ദു വള്ളിൽ, ഹെഡ് മാസ്റ്റർ ഗഫൂർ കരുവണ്ണൂർ, രമ്യ പി.എം. സുരേന്ദ്രൻ സി.കെ, ടി.എം സുനിൽ, പവിത്രൻ കെ.പി, രാജേഷ്.കെ, ബിന്ദു കെ.കെ, സാലിമ.സി, സിൻഷി.വി, സുരേഷ് ബാബു കെ.എം, വിനീത കെയെൻ, സായിജ എം.പി, സരിത, നീമ, ഷേർലി, ഷിനോജ്, ഹെഷ റിഥി എന്നിവർ സംസാരിച്ചു
GVHSS Madappally USS victory