ആയഞ്ചേരി നെൽപ്പാടങ്ങൾ സംരക്ഷിക്കാൻ പദ്ധതി തയാറാക്കണം -കർഷക സംഘം

ആയഞ്ചേരി നെൽപ്പാടങ്ങൾ സംരക്ഷിക്കാൻ പദ്ധതി തയാറാക്കണം -കർഷക സംഘം
Jul 13, 2025 08:24 PM | By Jain Rosviya

ആയഞ്ചേരി: വടകര താലൂക്കിൻ്റെ നെല്ലറ എന്ന് വിശേഷിപ്പിച്ചിരുന്ന ആയഞ്ചേരി നെൽപ്പാടങ്ങളിൽ ബഹുഭൂരിഭാഗവും വർഷങ്ങളായ് തരിശായി കിടക്കുകയാണെന്നും, ഇത് സംരക്ഷിക്കുന്നതിന് ശാസ്ത്രീയ മായ പദ്ധതികൾ തയ്യാറാക്കണമെന്നും കർഷക സംഘം ആയഞ്ചേരി വില്ലേജ് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

ചീക്കിലോഡ് യൂ.പി. സ്കൂളിൽ വസന്തനഗറിൽ ചേർന്ന സമ്മേളനം കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം എം. നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ കെ സുരേഷ് അധ്യക്ഷം വഹിച്ചു.  ഈയ്യക്കൽ കുഞ്ഞിരാമൻ പതാക ഉയർത്തി. ടി. പി ഹമീദ് റിപ്പോർട്ട് അവതരിപ്പിച്ചു.

കെ സോമൻ രക്തസാക്ഷി പ്രമേയവും, എം കൃഷ്ണകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ഹംസ വായേരി, സന്തോഷ് ബാബു,പുതുശ്ശേരി രാജൻ, കെ കെ മനോജൻ , ടി കൃഷ്ണൻ, ലിസ പി.കെ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വെച്ച് കർഷകരെ ആദരിച്ചു.


പ്രസിഡണ്ട് എൻ കെ സുരേഷ്, കെ സോമൻ, ലിസ പി.കെ വൈസ് പ്രസിഡണ്ടുമാർ, സെക്രട്ടറി ടി.പി ഹമീദ്, കെ സജീവൻ മാസ്റ്റർ, ലീല കെ.പി ജോയിന്റ് സെക്രട്ടറിമാർ ടി. കൃഷ്ണൻ ഖജാൻജി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.


plan should be prepared to protect Ayancheri fields Farmers group

Next TV

Related Stories
പാചകവാതക പ്രതിസന്ധി; കേന്ദ്ര നയങ്ങൾക്കെതിരെ ആയാഞ്ചേരിയിൽ എൽഡിഎഫ് ധർണ

Mar 13, 2026 03:37 PM

പാചകവാതക പ്രതിസന്ധി; കേന്ദ്ര നയങ്ങൾക്കെതിരെ ആയാഞ്ചേരിയിൽ എൽഡിഎഫ് ധർണ

പാചകവാതക പ്രതിസന്ധി; കേന്ദ്ര നയങ്ങൾക്കെതിരെ ആയാഞ്ചേരിയിൽ എൽഡിഎഫ്...

Read More >>
വടകര മത്സ്യമാർക്കറ്റ് നിർമാണത്തിന് ടെണ്ടർ വിളിക്കാൻ തീരുമാനം

Mar 13, 2026 02:58 PM

വടകര മത്സ്യമാർക്കറ്റ് നിർമാണത്തിന് ടെണ്ടർ വിളിക്കാൻ തീരുമാനം

വടകര മത്സ്യമാർക്കറ്റ് നിർമാണത്തിന് ടെണ്ടർ വിളിക്കാൻ...

Read More >>
സിപിഐഎം നേതൃത്വത്തിൽ തിരുവള്ളൂരിൽ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു

Mar 13, 2026 10:47 AM

സിപിഐഎം നേതൃത്വത്തിൽ തിരുവള്ളൂരിൽ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു

സിപിഐഎം നേതൃത്വത്തിൽ തിരുവള്ളൂരിൽ യുദ്ധവിരുദ്ധ സദസ്...

Read More >>
വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

Mar 12, 2026 04:47 PM

വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ...

Read More >>
Top Stories










News Roundup