Jul 31, 2025 04:39 PM

മന്തരത്തൂർ: (vatakara.truevisionnews.com)തോടേതാണ് വഴിയേതാണ് എന്ന് തിരിച്ചറിയാത്ത അവസ്ഥയിലാണ് മന്തരത്തൂലെ നാട്ടുകാർ. മണിയൂർ പഞ്ചായത്തിൽ റോഡിലെ വെള്ളക്കെട്ട് കാരണം വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്. പഞ്ചായത്തിലെ എടത്തുംകര അഞ്ചാം വാർഡിൽ കളരിക്കൽ മുക്ക് - തെയ്യിത്താം കണ്ടിമുക്കിലെ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയത്.

കളരിക്കൽ മുക്ക് ഭാഗം എൺപത് മീറ്റർ കൂടി കോൺക്രീറ്റ് ചെയ്യാൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുമെങ്കിലും നടപടിയില്ല. മണിയൂർ ഹൈസ്കൂൾ, വില്ലേജ്‌ഓഫീസ്, എഞ്ചിനിയറിങ്ങ് കോളജ്, മന്തരത്തൂർ യൂപി സ്കൂ‌ൾ എന്നിവിടങ്ങളിലേക്ക് എളുപ്പമെത്താവുന്ന റോഡിലാണ് യാത്രക്കാർ ദുരിതമനുഭവിക്കുന്നത്.

ഇത് സംബന്ധിച്ച് പ്രദേശവാസികൾ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരമായില്ല. അടിയന്തരമായി റോഡിലെ വെള്ളക്കെട്ട് മാറ്റാൻ കോൺക്രീറ്റ് ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് വാർഡ് കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു.


Waterlogging on the road in Mantarathur commuters stranded

Next TV

Top Stories










News Roundup






//Truevisionall