വടകര: (vatakara.truevisionnews.com) വടകര കോട്ടക്കലിൽ കടലിൽ ചെറുതോണി മറിഞ്ഞ് അപകടം. കോട്ടക്കൽ അഴിമുഖത്താണ് തോണി മറിഞ്ഞത്. പുറങ്കര സ്വദേശിയായ സുബൈറും മകൻ സുനീറുമാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയത്. തിരികെ വരും വഴിയാണ് തോണി മറിഞ്ഞതെന്നാണ് വിവരം. ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടം.
അപകടത്തിന് പിന്നാലെ സുനീർ നീന്തി രക്ഷപ്പെട്ടു. എന്നാൽ സുബൈറിനെ കാണാതായി. സുനീർ പറഞ്ഞാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. പിന്നാലെ കടലിൽ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. സുബൈറിനായുള്ള ഇന്നത്തെ തിരച്ചിൽ ആരംഭിച്ചു.
One person missing after boat capsizes in Vadakara Kottakkal river search continues