വടകര (vatakara.truevisionnews.com): ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ സംവിധായകനും നാടകപ്രവർത്തകനുമായ സുവീരൻ്റെ പുതിയ നാടകം അണിയറയിൽ ഒരുങ്ങുന്നു. എടച്ചേരി ബിമൽ സാംസ്കാരിക ഗ്രാമത്തിൻ്റെ നേതൃത്വത്തിൽ വില്യാപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് നാടകലോകം മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാടകത്തിൻ്റെ പരിശീലനം നടക്കുന്നത്.



ജൂലൈ അവസാനം ആരംഭിച്ച നാടകത്തിൻ്റെ റിഹേഴ്സൽ ക്യാമ്പിൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങിയവരുൾപ്പെടെ പ്രമുഖരായ അഭിനേതാക്കൾ പങ്കെടുക്കുന്നു. ബിമൽ സാംസ്കാരിക ഗ്രാമത്തിൽ ആരംഭിച്ച റിഹേഴ്സൽ പ്രതികൂല കാലാവസ്ഥ കാരണമാണ് വില്യാപ്പള്ളിയിലേക്ക് മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. നാടകവുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങൾ വരുന്നുണ്ട്.
ആഗസ്തിൽ പരിശീലനം പൂർത്തിയാക്കി അടുത്ത മാസം അരങ്ങിലെത്തിക്കാനാണ് " ആയുസ്സിൻ്റെ പുസ്തക " മുൾപ്പെടെ വിവിധ അക്കാദമി പുരസ്കാരങ്ങൾ നേടിയ നിരവധി നാടകങ്ങൾ ഒരുക്കിയ സംവിധായകനായ സുവീരൻ ഒരുങ്ങുന്നത്. 50 ഓളം അഭിനേതാക്കൾ വേഷമിടുന്ന നാടകത്തിലേക്ക് ചേരാൻ താൽപര്യമുള്ളവർക്ക് ആഗസ്ത് 10 വരെ അവസരമുണ്ടെന്നും 8113875011, 7902998301, 9497646737 എന്നീ നമ്പറുകളിലേക്ക് വാട്സാപ്പ് സന്ദേശമയച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.
National Film Award-winning director and playwright Suveeran's new play is in the works