കടമേരി: (vatakara.truevisionnews.com) റഹ്മാനിയ വുമൺസ് കാമ്പസിൽ റഹ്മാനിയ സ്ഥാപകനും പ്രസിദ്ധ പണ്ഡിതനുമായിരുന്ന ബാനി ഹസ്രത്ത് ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാർ ആണ്ടനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ അബ്‌ദുൾ സമദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പാൾ ഹനീഫ് റഹ്മാനി അനുസ്മരണ പ്രഭാഷണം നടത്തി.
കോളേജ് മജ്‌ലിസുന്നൂർ ടീം മജ്ലിസുന്നൂറിന് നേതൃത്വം നൽകി. അറബിക് ഡിപ്പാർട്ട്മെന്റ്റ് മേധാവി റാഷിക് ദാരിമി, ഇംഗ്ലിഷ് വിഭാഗം മേധാവി സാലിം ഹസനി, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ സിദ്ദീഖ് റഹ്മാനി, യൂണിയൻ അഡ്വൈസർ ജുവൈരിയ ടീച്ചർ, ഓഫീസ് സുപ്രണ്ട് റഹീം മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്‌ദുല്ല മാസ്റ്റർ സ്വാഗതവും യൂനുസ് റഹ്മാനി നന്ദിയും പറഞ്ഞു.



Cheekilot Kunjhammad Musliyar annual commemoration was organized