May 14, 2026 10:04 PM

വടകര : മാനസികരോഗിയാണെന്ന് വരുത്തി തീർത്ത് വടകര സ്വദേശി മുപ്പത്തിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു.

വടകര ജനതാ റോഡിലെ വാഴയിൽ ആമിറുദീനിന്റെ പരാതിയിലാണ് പൊലീസ് നടപടി . ആമിറുദീനിന്റെ പിതാവ് വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി കപ്ലികണ്ടി കുഞ്ഞമ്മദ് (73), ഭാര്യ ആസിയ എം കെ (57) , സഹോദരൻ വില്യാപ്പള്ളി എളവന ചെറിയ പൊയിൽ ഷുഹൈബ് (45 )ഭാര്യ അമീറ ഷുഹൈബ് (33, ആശുപത്രി ഡയറക്ടർ, ഡോ. ഫാത്തിമമനു , വിനു, എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കുമെതിരെയാണ് വടകര പൊലീസ് കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തത്.

കേസിലെ ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ ചേർന്ന് നടത്തിയ ഗൂഢാലോചനയെത്തുടർന്ന്, പരാതിക്കാരൻ മാനസികരോഗിയാണെന്ന് വരുത്തിതീർക്കുകയായിരുന്നുവെന്നാണ് പരാതി. 2025 ഏപ്രിൽ 26-ന് രാവിലെ 10:30-ഓടെ ഇദ്ദേഹത്തെ ബലമായി കീഴ്പ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നത്രേ.

മലപ്പുറം ജില്ലയിലെ ഒരു റിഹാബിലിറ്റേഷൻ സെൻററിൽ എത്തിച്ച യുവാവിനെ മറ്റ് പ്രതികളുടെ സഹായത്തോടെ ബലംപ്രയോഗിച്ച് ചികിത്സയ്ക്ക് വിധേയനാക്കിയതായും പരാതിയിൽ പറയുന്നു.

പരാതിക്കാരന്റെ സഹോദരി ഭർത്താവ് ലഹരിക്കടിമയാണെന്ന കാര്യം ബന്ധുക്കളെ അറിയിച്ചതിലുള്ള വിരോധമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പറയപ്പെടുന്നു.

കൂടാതെ, പരാതിക്കാരന്റെ ഭാര്യക്ക് മഹറായി ലഭിച്ച നാലര പവൻ സ്വർണാഭരണങ്ങൾ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായും, ഇതിൽ പ്രതികൾക്ക് പങ്കുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Vadakara police case against seven people kidnapping young man mentally ill rehabilitation center

Next TV

Top Stories










News Roundup