സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ

സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ
May 14, 2026 11:14 AM | By Fidha Parvin

വടകര : (vatakara.truevisionnews.com) രണ്ടുവർഷം മുമ്പ് അശാസ്ത്രീയ നിർമ്മാണമായ സോയിൽ നയിലിംഗ് പദ്ധതി നടപ്പിലാക്കി തകർന്നു വീണ സ്ഥലത്ത് വീണ്ടും നിർമ്മാണം നടക്കുന്നതിനു മുമ്പ് ജനങ്ങളുടെ ആശങ്ക പരിഹരിക്കണം എന്ന് എസ്ഡിപിഐ വടകര നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറി യാസർ അൻസാർ പറഞ്ഞു.

രണ്ടുവർഷം മുമ്പ് നടന്ന അശാസ്ത്രീയ നിർമ്മാണം കാരണം പരിസരവാസികൾ ഏറെ ഭീതിയിലും ദുരിതത്തിലും ആണ് കഴിഞ്ഞു കൊണ്ടിരിക്കുന്നത്.

തകർന്നുവീണ ഉടനെ ശക്തമായ പ്രതിഷേധം രൂപപ്പെട്ടപ്പോൾ പരിസരവാസികളെ മാറ്റിപ്പാർപ്പിക്കുന്നത് ഉൾപ്പെടെ ചെയ്യാമെന്ന് ഉറപ്പുനൽകിട്ടും രണ്ടുവർഷമായിട്ടും തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോൾ വീണ്ടും കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ മണ്ണ് മാന്തി യന്ത്രങ്ങളുമായി വന്നു നിർമ്മാണം തുടങ്ങുന്നത്.

വികസനത്തിന് ജനങ്ങൾ എതിരല്ല പക്ഷേ വികസനത്തിന്റെ പേരിൽ ജനദുരിതം നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല.

സോയിൽ നെയിലിങ് പദ്ധതി കേരളത്തിന്റെ മണ്ണിൽ അനുയോജ്യമല്ല എന്ന് കരാർ കമ്പനി ഉദ്യോഗസ്ഥരോട് പലരും പറഞ്ഞിട്ടും എസ്ഡിപിഐ ഉൾപ്പെടെയുള്ളവർ നിരവധി തവണ സമരം നടത്തിയിട്ടും ദാർഷ്ട്യത്തോടെ പദ്ധതി നടപ്പിലാക്കുകയായിരുന്നു. മഴ വരുമ്പോഴേക്കും എല്ലാം തകർന്നു വീഴുകയും ജനങ്ങൾ ഏറെ ദുരിതമനുഭവിച്ചതും നമ്മുടെ മുമ്പിൽ നേർ സാക്ഷ്യമാണ്.

ഇത്തരം ഒരു സാഹചര്യത്തിൽ ജനങ്ങൾക്ക് പ്രയാസമില്ലാത്ത വിധം നിർമ്മാണ പ്രവർത്തികൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The construction in Mukkali, where soil nailing construction collapsed, should address the concerns of the people: SDPI

Next TV

Related Stories
'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം

May 14, 2026 10:52 AM

'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം

'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 14, 2026 10:07 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക നിയമനം

May 14, 2026 09:55 AM

പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക നിയമനം

പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക...

Read More >>
പഠനസാമഗ്രികൾ; വടകരയിൽ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി

May 14, 2026 09:25 AM

പഠനസാമഗ്രികൾ; വടകരയിൽ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി

പഠനസാമഗ്രികൾ; വടകരയിൽ സ്റ്റുഡന്റ് മാർക്കറ്റിന്...

Read More >>
അഴിയൂരിന് അഭിമാനമായി ശൈലജ ടീച്ചർ; ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്സ് ഏറ്റുവാങ്ങി

May 13, 2026 02:38 PM

അഴിയൂരിന് അഭിമാനമായി ശൈലജ ടീച്ചർ; ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്സ് ഏറ്റുവാങ്ങി

അഴിയൂരിന് അഭിമാനമായി ശൈലജ ടീച്ചർ; ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്സ്...

Read More >>
വിമുക്തി കേഡറ്റുകൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണം; ബാലാവകാശ കമ്മിഷൻ

May 13, 2026 01:59 PM

വിമുക്തി കേഡറ്റുകൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണം; ബാലാവകാശ കമ്മിഷൻ

വിമുക്തി കേഡറ്റുകൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണം; ബാലാവകാശ...

Read More >>
Top Stories

News Roundup

GCC News