ആയഞ്ചേരി: (vatakara.truevisionnews.com) സ്‌കൂൾ തലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വിമുക്തി കേഡറ്റുകൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്നസംസ്ഥാന ബാലാവകാശ കമ്മിഷൻ്റെ ആവശ്യം സർക്കാരിൻ്റെ പരിഗണന.
വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക ഉത്തരവാദിത്വം വളർത്തുന്നതിനുമായി ഇത്തരം പ്രോത്സാഹനങ്ങൾ ആവശ്യമാണ് എന്ന് കമ്മിഷൻ വിലയിരുത്തി. വിമുക്തി ക്ലബ്ബുകളുടെയും എക്സൈസ് വകുപ്പിൻ്റെ നേതൃത്വത്തിലുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെയും ഭാഗമായി വിദ്യാർഥികൾ സ്‌കൂളുകളിലും സമൂഹത്തിലും നടത്തുന്ന സേവനങ്ങൾ അംഗീകരിക്കപ്പെടണം എന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.
ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്‌കൂൾ വിമുക്തി കേഡിനേറ്റർ പി.കെ അസിസ് മാസ്റ്ററും കേഡറ്റുകളുമാണ് ബാലവകാശ കമ്മിഷനെ സമിപിച്ചത് എൻ.എസ്.എ സ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ലിറ്റിൽ കൈറ്റ്സ്, ജെ, ആർ, സി തുടങ്ങിയ പദ്ധതികൾക്ക് സമാനമായി വിമുക്തി കേഡറ്റുകൾക്കും ഗ്രേസ് മാർക്ക് നൽകുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കണമെന്നുമാണ് നിർദേശം. വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ പ്രവർ ത്തനങ്ങളിൽ കൂടുതൽ കുട്ടികളെ ഉൾപ്പെടുത്താൻ ഈ നടപടി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
Child Rights Commission: Grace marks should be granted to Vimukthi cadets









































