ആദരം; രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് വടകരയിൽ പ്രണാമം

ആദരം; രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് വടകരയിൽ പ്രണാമം
May 13, 2026 10:53 AM | By Fidha Parvin

വടകര: (vatakara.truevisionnews.com) രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ ഫയർ ഫോഴസേനാംഗങ്ങളായ എം ജാഫർ, കെ കെ രാജൻ, ബി അജിത് കുമാർ എന്നിവരുടെ 24-ാം ഓർമദിനം വിവിധ പരിപാടികളോടെ വടകര ഫയർ സ്റ്റേഷനിൽ നടന്നു. കേരള ഫയർ സർവീസ് അസോസിയേഷൻ വടകര യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണവും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനംചെയ്തു.

പി ടി കെ സി ബിഷാൽ അധ്യക്ഷനായി. വെള്ളി കുളങ്ങരയിൽ 2002 മെയ് 11നുണ്ടായ കിണർ ദുരന്തത്തിലാണ് ഇവർക്ക് ജീവൻ നഷ്‌ടമായത്. കൗൺസിലർ കെ സരോജിനി, ടി ഷിജേഷ്, ഷജിൽ കുമാർ, നിഖിൽ മല്ലിശ്ശേരി, എസ് ബി സജിത്ത്, കെ പ്രദീപ് എന്നിവർ സംസാരി ച്ചു.

അനുസ്മരണത്തോടനുബന്ധിച്ച് വടകര മേപ്പയിൽ ഐപി എം അക്കാദമിയിൽ എവർറോളിങ് ട്രോഫിക്കായി വോളിബോൾ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ വയനാട് ടീം വെള്ളിമാടുകുന്ന് ബി ടീമിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. വിജയി കളായ ടീമിന് കെഎഫ്എസ്എ സംസ്ഥാന പ്രസിഡന്റ് ഷജിൽ കുമാർ ട്രോഫി സമ്മാനിച്ചു.

Content Highlight: Respect; Vadakara pays tribute to the brave soldiers who laid down their lives during the rescue operation

Next TV

Related Stories
ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

Jun 28, 2026 11:32 AM

ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ , ലഹരിവിരുദ്ധ പരിപാടികൾ,...

Read More >>
കർഷകർക്ക് താങ്ങായി; ചോറോട് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രം ആരംഭിച്ചു

Jun 28, 2026 10:53 AM

കർഷകർക്ക് താങ്ങായി; ചോറോട് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രം ആരംഭിച്ചു

ചോറോട് സഹകരണ ബാങ്ക് , കർഷക സേവന കേന്ദ്രം,...

Read More >>
എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

Jun 27, 2026 11:20 PM

എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

എസ് എൻ ഡി പി നേതാവും വടകരയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പി എം രവീന്ദ്രൻ്റെ വിയോഗം,അനുശോചനം...

Read More >>
വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

Jun 27, 2026 04:06 PM

വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി...

Read More >>
Top Stories

News Roundup

Entertainment News