#SNDP leader #P. M. Raveendran
വടകര : (https://vatakara.truevisionnews.com/) എസ്എൻഡിപി യോഗം വടകര യൂണിയൻ സെക്രട്ടറിയും ശ്രീനാരായണ കോളേജ് വടകര മാനേജറും എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവും എസ് എൻ കോളേജ് ചേളന്നൂർ മാനേജ്മെൻ്റ് നോമിനി, കെ.എസ്.എസ് ലൈറ്റ്സ് & സൗണ്ട്സ് മാനേജിംങ്ങ് ഡയറക്ടരായ പി എം രവീന്ദ്രൻ (67) അന്തരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയിൽ അല്പ സമയം മുമ്പാണ് അന്ത്യം.
വടകരയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന കെ എസ് എസ്സിൻ്റെ ഉടമ കൂടിയായിരുന്നു. ഭൗതികശരീരം വടകര യൂണിയൻ ഓഫീസ് ഗുരു മന്ദിരത്തിലും 3.30 മുതൽ 5.30 വരെ ശ്രീ നാരായണ ഹൈസ്ക്കൂൾ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ നടക്കും.
ഭാര്യ :സുബിത രവീന്ദ്രൻ ,മകൻ: റൂബിൻ രവീന്ദ്രൻ, മരുമകൾ വൈശാലി റൂബിൻ,കൊച്ചുമകൾ അവിക റൂബിൻ സഹോദരങ്ങൾ: പി.എം.നാണു (പരേതയായ) പി.എം.മുകുന്ദൻ, പി.എം.കൃഷ്ണൻ,പി.എം.രാജൻ (പരേതയായ), പി.എം.വത്സലൻ.

Content Highlight: SNDP Yogam leader P. M. Raveendran passes away














































