'ലഹരിയെ തുരത്താം' ; മണിയൂരിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു

'ലഹരിയെ തുരത്താം' ; മണിയൂരിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു
Jun 26, 2026 05:40 PM | By Fidha Parvin
#Latest news #Maniyoor #Anti-drug #Awareness campaign

മണിയൂർ: (https://vatakara.truevisionnews.com/) ജവഹർ നവോദയ വിദ്യാലയവും കാരുണ്യം പെയ്ൻ ആൻറ് പാലിയേറ്റീവ് കെയറും സംയുക്തമായി ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. നവോദയ സ്കൂളിലെ വിദ്യാർഥികൾ ,അധ്യാപകർ ,കാരുണ്യം പാലിയേറ്റീവ് വളണ്ടിയർമാർ ,സാമൂഹ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി നിരവധി പേർ പങ്കെടുത്ത റാലി മണിയൂർ തുറശ്ശേരി മുക്കിൽ വെച്ച് ജവഹർ നവോദയ പ്രിൻസിപ്പൽ സുരേഷ് .വി.എം , പഞ്ചായത്ത് പ്രസിഡണ്ട് ദിൻഷ കെ എന്നിവർവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു .

എൻ.സി.സി.,സ്‌കൗട്ട് വളണ്ടിയർമാർ ഉൾപ്പെടെ ഇരുനൂറോളം വിദ്യാർത്ഥികൾ പ്ലക്കാർഡുമായി റാലിയിൽ അണിനിരന്നു . പടരുന്ന ലഹരിക്കെതിരെ മുദ്രാവാക്യങ്ങളും പാട്ടുകളുമായി നീങ്ങിയ റാലി കാരുണ്യം ക്ലിനിക്കിന് സമീപത്ത് സമാപിച്ചു .സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ദിൻഷ .കെ. ഉത്ഘാടനം ചെയ്തു .നവോദയ വിദ്യാർത്ഥി ആർച്ച രത്തു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി .

വാർഡ് മെമ്പർ വിഷ്‌ണു മുതുവീട്ടിൽ അധ്യക്ഷത വഹിച്ചു .കാരുണ്യം സെക്രട്ടറി എം.പി. അബ്ദുൽ റഷീദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സി.വി.നഫീസ (വാർഡ് മെമ്പർ ), ടി.സി.സജീവൻ ,പി.പി. ഹമീദ് , ,നവോദയയിലെ വിദ്യാർത്ഥികളായ ആധവ് ,ആഫിയ മുഹമ്മദ് , അസ്‌കറലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു .നവോദയയിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് ,തെരുവ് നാടകം എന്നിവ ലഹരിക്കെതിരെയുള്ള വലിയ സന്ദേശം ഉൾകൊള്ളുന്നവയാ യിരുന്നു.കെ.എ. നാസർ നന്ദി പറഞ്ഞു

Content Highlight: Anti-drug rally and awareness campaign organized in Maniyoor

#Latest news #Maniyoor #Anti-drug #Awareness campaign

Next TV

Related Stories
ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു

Jun 26, 2026 12:09 PM

ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു

വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും...

Read More >>
അഭിമാനം ;മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ അവാർഡ്

Jun 26, 2026 11:58 AM

അഭിമാനം ;മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ അവാർഡ്

മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ...

Read More >>
 വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി, കൊലപാതക ശ്രമമെന്ന് പരാതി

Jun 26, 2026 11:38 AM

വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി, കൊലപാതക ശ്രമമെന്ന് പരാതി

സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപാതക ശ്രമമെന്ന് പരാതി, വടകര മടപ്പള്ളി കോളേജ്...

Read More >>
ഭാര്യയുമായുള്ള ബന്ധത്തിൽ സംശയം; വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല് പൊട്ടി

Jun 26, 2026 11:00 AM

ഭാര്യയുമായുള്ള ബന്ധത്തിൽ സംശയം; വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല് പൊട്ടി

വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല്...

Read More >>
'ലഹരിയും വേണ്ട ലഹളയും വേണ്ട' ; വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി

Jun 26, 2026 10:56 AM

'ലഹരിയും വേണ്ട ലഹളയും വേണ്ട' ; വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി

വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക്...

Read More >>
ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂർ സ്വദേശി യുവാവ് മരിച്ചു

Jun 25, 2026 11:43 PM

ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂർ സ്വദേശി യുവാവ് മരിച്ചു

ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ യുവാവ്...

Read More >>
Top Stories

News Roundup

GCC News

Entertainment News