ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് 13 കീരിയങ്ങാടി സൗത്തിലേക്ക് പുതുതായി ആശാവർക്കറെ നിയമി ക്കുന്നു. 25നും 45 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വിവാഹിതയായിരിക്കണം. പതിമുന്നാം വാർഡിൽ സ്ഥിരതാമസക്കാർക്ക് മുൻഗണന ലഭിക്കും.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ അടങ്ങിയ അപേക്ഷ പതിനേഴാം തീയതിക്കകം ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അഭിമുഖ തീയതി പിന്നീട് അറിയിക്കുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.
Asha workers appointed in Ayanjary Panchayat










































