മഴക്കാലം പടിവാതിൽക്കൽ; ദേശിയ പാത മിത്തലെ മുക്കാളിയിൽ അപകടഭീഷണി ഉയർത്തി പാതിവഴിയിലായ നിർമ്മാണം

മഴക്കാലം പടിവാതിൽക്കൽ; ദേശിയ പാത മിത്തലെ മുക്കാളിയിൽ അപകടഭീഷണി ഉയർത്തി പാതിവഴിയിലായ നിർമ്മാണം
May 13, 2026 12:22 PM | By Fidha Parvin

വടകര: (vatakara.truevisionnews.com) ദേശിയ പാതയിൽ മിത്തലെ മുക്കാളിയിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ കിഴക്കുഭാഗത്ത് നിർമാണ പ്രവർത്തി മഴക്കാലം എത്തി നിൽക്കെ തുടങ്ങിയതിൽ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ രണ്ട് വർഷം മുമ്പ് കുത്തനെ കിടക്കുന്ന ഈ ഭാഗത്ത് മഴക്കാലത്ത് മണ്ണിടിഞ്ഞ് വിടുകൾക്കടക്കം ഭീഷണിയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെങ്കുത്താ യി മണ്ണെടുത്ത് താഴ്ത്തിയ ഭാഗം മഴയെ തുടർന്ന് ഇടിഞ്ഞു വീഴുകയായിരുന്നു.

അന്ന് നടപ്പിലാകിയ സോയിൽ നെയിലിങ് പദ്ധതി അശാസ്ത്രിയമാണെന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ നിർത്തി വയ്ക്കുകയായിരുന്നു .സോയിൽ നെയിലിംഗിന് പകരം

റോഡിനിരുവശത്തുംകോൺക്രീറ്റ് മതിൽ നിർമ്മിക്കാൻ തത്വത്തിൽ അംഗികരിച്ചിരുന്നു. എന്നാൽ രണ്ടു വർഷമായി ഒരു നിർമ്മാണ പ്രവർത്തനവും നടന്നിട്ടില്ല. മഴ രണ്ടാഴ്ച്‌ച കൊണ്ട് തുടങ്ങാനിരിക്കെയാണ് കിഴക്കുഭാഗം നാഷണൽ ഹൈവേ അതോറിറ്റി പണി തുടങ്ങിയത്.

ഇതിന് തൊട്ട് അടുത്തുതന്നെ നാലഞ്ചു വീടുകൾ സ്ഥിതിചെയ്യുന്നുണ്ട്. മഴപെയ്ത് ഉറവ വന്നു കഴിഞ്ഞാൽ  ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഈ കാര്യത്തിൽ ജനപ്രതി നിധികൾ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Monsoon season is at the doorstep; Construction of the national highway Mittale Mukkali is halfway through, posing a danger.

Next TV

Related Stories
ഓണത്തിന് പൂകൃഷി; തൈകൾ സബ്‌സിഡി നിരക്കിൽ ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം

May 13, 2026 12:00 PM

ഓണത്തിന് പൂകൃഷി; തൈകൾ സബ്‌സിഡി നിരക്കിൽ ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം

ഓണത്തിന് പൂകൃഷി; തൈകൾ സബ്‌സിഡി നിരക്കിൽ ഗ്രൂപ്പുകൾക്ക്...

Read More >>
നടപടിവേണം;ബസ്സുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റും മുൻപ് സർവീസ് റോഡുകൾ നവീകരിക്കണം

May 13, 2026 11:16 AM

നടപടിവേണം;ബസ്സുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റും മുൻപ് സർവീസ് റോഡുകൾ നവീകരിക്കണം

നടപടിവേണം;ബസ്സുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റും മുൻപ് സർവീസ് റോഡുകൾ...

Read More >>
ആദരം; രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് വടകരയിൽ പ്രണാമം

May 13, 2026 10:53 AM

ആദരം; രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് വടകരയിൽ പ്രണാമം

ആദരം; രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് വടകരയിൽ...

Read More >>
നാശനഷ്ട്ടം ; ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണു

May 13, 2026 10:22 AM

നാശനഷ്ട്ടം ; ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണു

നാശനഷ്ട്ടം ; ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം...

Read More >>
വെള്ളികളങ്ങരയിൽ യുവാവിനെ വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 12, 2026 03:34 PM

വെള്ളികളങ്ങരയിൽ യുവാവിനെ വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെള്ളികളങ്ങരയിൽ യുവാവിനെ വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup