അഴിയൂർ: (vatakara.truevisionnews.com)നാടിന്റെ നായകൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യമർപ്പിച്ച് യു ഡി എഫ് അഴിയൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ മുക്കാളി ടൗണിൽ ആഹ്ലാദ പ്രകടനവും മധുര പലഹാര വിതരണവും നടത്തി.
നഗരം ചുറ്റി നടന്ന പ്രകടനത്തിൽ യു എ റഹീം , പി ബാബുരാജ്, പ്രദീപ് ചോമ്പാല , വി കെ അനിൽകുമാർ , ടി സി രാമചന്ദ്രൻ , ഹാരിസ് മുക്കാളി, കെ പി വിജയൻ , കെ കെ ഷെറിൻ കുമാർ , മുണ്ട്യയാട്ട് അസീസ്, സോമൻ കൊളരാട്, നസീർ വീരോളി , എന്നിവർ നേതൃത്യം നൽകി.
Demonstration was held to greet Chief Minister-designate V.D. Satheesan.










































