മേമുണ്ട: (vatakara.truevisionnews.com)മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ 1988 ബാച്ച് എസ് എസ് എൽ സി കൂട്ടായ്‌മയായ പത്തരമാറ്റിന്റെ ഓണാഘോഷ പരിപാടി വർണാഭമായി. 37 വർഷം മുമ്പുള്ള സഹപാഠികൾ സ്കൂളിൽ ഒത്തു ചേർന്ന് ഓണ പൂക്കളം തീർത്തു. പരിപാടി ആർടിസ്റ്റ് എ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
പി.എം അംബുജാക്ഷൻ അധ്യക്ഷത വഹിച്ചു. മണി മാരാത്ത്, കെ. കെബാബു, ഇ. ജി ജി സ്വരൂപ്, ശിശിർ ബാലകൃഷ്ണൻ, ഉഷ വയലട, ടി.ടി ശോഭ, പി.പി ഷീബ എസ് സുധീഷ് എന്നിവർ ആശംസകൾ നേർന്നു. വിഭവ സമൃദ്ധമായ സദ്യ, കലാപരിപാടികൾ എന്നിവയുമുണ്ടായി.
patharamattu Onam celebrations at Memunda Higher Secondary School