വള്ളിയാട്: (vatakara.truevisionnews.com)തിരുവോണത്തെ വരവേറ്റ് വള്ളിയാട് ഗ്രാമം. വള്ളിയാട് വിപഞ്ചിക കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം ഗ്രാമത്തിന്റെ ഉല്സവമായി. ഓണസദ്യയും, കലാപരിപാടികളും ഒത്തു ചേർന്നപ്പോൾ ഓണത്തിന്റെ യഥാർത്ഥ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ എൻ ബൈജു സാർ നടത്തിയ ലഹരി ബോധവൽക്കരണ ക്ലാസ് വേറിട്ട അനുഭവമായി. കുടുംബബന്ധങ്ങളുടെ വിലയും, പരസ്പരബന്ധങ്ങളുടെ ആവശ്യകതയും, ജീവിതത്തെ മനോഹരമാക്കുന്ന വഴികളുമൊക്കെ പങ്കെടുത്തവരുടെ മനസിൽ ആഴത്തിൽ പതിഞ്ഞു.




കുറ്റിയാടി എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. എ പി ബാബു സ്വാഗതം പറഞ്ഞു,ബവിന് എൻ ആദ്യക്ഷം വഹിച്ചു. ജയേഷ് അലാറ്റിൽ റിപ്പോര്ട്ട് അവതരിപ്പിച്ചു. പി അബ്ദുറഹ്മാൻ മാസ്റ്റർ, ആർ കെ ചന്ദ്രൻ, എം കെ നാണു, വി എം വിജയൻ മാസ്റ്റർ, സതീശൻ എ, അഷ്‌റഫ് മാസ്റ്റർ ടി എം, വി കെ ജീന, പ്രബിഷ കെ പി,ഷിബിൻ പി കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിപഞ്ചികയുടെ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.
Vipanchika community celebrates Onam celebration in Valliad