വടകര:(vatakara.truevisionnews.com)വടകരയിൽ ആവേശമുയർത്തി എൽഡിഎഫിന്റെ വിജയാഹ്ളാദ റാലി. നഗരസഭയിൽ 48 വാർഡുക ളിൽ കഴിഞ്ഞ തവണ 27 വാർഡുകളിൽ വിജയിച്ച എൽഡിഎഫ് ഇത്തവണ ഒരു സീറ്റ് കൂടി അധികം നേടിയാണ് നഗര ഭരണത്തിലെത്തിയത്.
വീണ്ടും അധികാരത്തിലെത്തിയ എൽഡിഎഫിന്റെ വിജയാഘോഷ റാലിയും കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ജനപങ്കാളിത്തത്താൽ ആവേശമായി.

മുത്തുക്കുടയുടെയും ബാൻഡ് മേളത്തിന്റെയും ചെണ്ടമേളത്തിന്റെയും ഡിജെയുടെയും അകമ്പടിയോടെ. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഘോഷയാത്രയായി സ്വീകരിച്ചു.
ടൗൺ ഹാൾ പരിസരത്തുനിന്ന് ആരംഭിച്ച റാലിയിൽ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.
റോഡിനിരുവശവും വൻജനാവലി അണിനിരന്ന് മുദ്രാവാക്യങ്ങളോടെ ജനപ്രതിനിധികൾക്ക് അഭിവാദ്യമർപ്പിച്ചു. അലങ്കരിച്ച വാഹനങ്ങളിൽ പതാ കകളുമായി അണിനിരന്ന പ്രവർ ത്തകർ കാണികളിൽ ആവേശം വിതറി. നഗര ഹൃദയങ്ങളിൽ ആവേശം വിതറിയ റാലി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
LDF's victory celebration creates excitement in Vadakara



































