അഴിയൂർ:(vatakara.truevisionnews.com) തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന ദിവസം വിജയാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന എസ്ഡിപിഐ നേതാവ് സാലിം അഴിയൂരിനെ ആക്രമിച്ച കേസിൽ മുസ്ലിംലീഗ് ക്രിമിനൽ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ വാർത്തക്കുറിപ്പിൽ പറഞ്ഞു.
ഏറെ വർഷങ്ങളായി തികച്ചും സമാധാനപരമായിരുന്ന അഴിയൂർ പ്രദേശം കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായി എസ്ഡിപിഐ നേതാവിനെ മർദ്ദിച്ച് കലാപം സൃഷ്ടിക്കുക എന്ന തന്ത്രമാണ് മുസ്ലിം ലീഗ് നേതൃത്വം ആസൂത്രണം ചെയ്തത് എന്നും ജനാധിപത്യത്തിലൂടെ അഴിയൂർ പഞ്ചായത്തിലെ രണ്ട് വാർഡ് എസ്ഡിപിഐ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു എന്നും പറഞ്ഞു.
ഇതിൽ വിളറിപൂണ്ട മുസ്ലിം ലീഗ് നേതാക്കളും ഗുണ്ടകളും ആണ് എസ്ഡിപിഐ യുടെ വിജയ ആഹ്ലാദ പ്രകടനത്തിന് നേരെയും വാർഡിൽ വിജയിച്ച സബാദ് വിപിക്ക് നേരെയും അക്രമം നടത്തിയത് എന്നും മുസ്ലിം ലീഗിൻ്റെ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതിൻ്റെ വൈരാഗ്യമാണ് സാലിം പുനത്തിലിനെയും അതി ക്രൂരമായി അക്രമിക്കുന്നതിലേക്ക് നയിച്ചത് എന്നും പറഞ്ഞു.
മുസ്ലിംലീഗ് ഏകപക്ഷീയമായ അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ഭാഷയിൽ പൊതുജനങ്ങളെ സംഘടിപ്പിച്ചു പ്രതിരോധം സൃഷ്ടിക്കുമെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.
മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല,മണ്ഡലം ജോയിൻ സെക്രട്ടറി അൻസാർ യാസർ ,അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സമീർ കുഞ്ഞിപ്പള്ളി, സെക്രട്ടറി മനാഫ് ,സംറം എ.ബിഎന്നിവർ പങ്കെടുത്തു
SDPI, muslim league, azhiyur



































