വടകര:(vatakara.truevisionnews.com) ചോറോട് മുട്ടുങ്ങലിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
വീടിനു സമീപം ഉഗ്ര ശബ്ദത്തോടെ വീണ് പൊട്ടിയതിനു പിന്നാലെ അക്രമികൾ ഓടി മറിയുകയായിരുന്നു.
ഇന്നലെ രാത്രി ഒമ്പതരയോടെ പുതുശ്ശേരി അമ്പലത്തിനു സമീപം താഴെ കൊയിലോത്ത് സാവിത്രിയുടെ വീടിനരികിലാണ് അക്രമം നടന്നത്. സാവിത്രിയുടെ മകൻ കോൺഗ്രസ് വാർഡ് വൈസ് പ്രസിഡന്റായ നവീൻ പോളിംഗ് ദിവസം രണ്ടാം വാർഡിലെ ബൂത്ത് ഏജന്റായി പ്രവർത്തിച്ചിരുന്നു.
പൊതുവെ ഇരുന്നൂറിലേറെ വോട്ടുകൾക്ക് ജയിക്കാറുള്ള രണ്ടാം വാർഡിൽ ഇത്തവണ 15 വോട്ടുകൾക്ക് കഷ്ടിച്ചാണ് എൽഡിഎഫ് കടന്നുകൂടിയത്. നവീന്റെ വീട് അന്വേഷിച്ച് രണ്ടു പേർ അയൽപക്കത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഫോടകവസ്തു എറിഞ്ഞത്. പരിസരമാകെ രൂക്ഷഗന്ധവും പുകയും നിറഞ്ഞു. സംഭവമറിഞ്ഞ് കോൺഗ്രസ് നേതാക്കൾ ഉൾപെടെയുള്ളവർ എത്തി. വടകര പോലീസിനെ അറിയിച്ചതായി ഇവർ പറഞ്ഞു.
Case of an explosive device thrown at the house of a UDF booth agent in Chorode









































