തിരുവള്ളൂർ:(https://vatakara.truevisionnews.com/) തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. ആകെ 22 വാർഡുകളുള്ള തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും 11 സീറ്റുകൾ വീതം നേടി തുല്യനിലയിൽ ആണ്.
4,7,8,11,12,13,16,17,19,20,21 എന്നീ വാർഡുകളിൽ എൽഡിഎഫും 1,2,3,5,6,9,10,14,15,18,22 എന്നീ വാർഡുകളിൽ യുഡിഎഫും ആണ് വിജയിച്ചിരിക്കുന്നത്.
ആകെ വാർഡുകൾ 22
യുഡിഎഫ് 11
എൽഡിഎഫ് 11
01- വള്ള്യാട് സബിത മണക്കുനി (യുഡിഎഫ്) 683 (624)
02-വള്ള്യാട് ഈസ്റ്റ് ബുഷ്റ ഏരത്ത് (യുഡിഎഫ്) 850 (413)
03 കോട്ടപ്പള്ളി വെസ്റ്റ് പി അബ്ദുറഹിമാൻ മാസ്റ്റർ (യുഡിഎഫ്) 936 (236)
04- പൈങ്ങോട്ടായി ടിവി സഫീറ (എൽഡിഎഫ്) 691 (463)
05- കണ്ണമ്പത്ത്കര നിഷില കോരപ്പാണ്ടി (യുഡിഎഫ്) 809 (270)
06-തിരുവള്ളൂർ സെന്റർ ഷഹനാസ് കെ വി (യുഡിഎഫ്) 767 (272)
07-തിരുവള്ളൂർ നോർത്ത് കെ കെ സുരേഷ് (എൽഡിഎഫ്) 757 (575)
08- തണ്ടോട്ടി സതി കണ്ണനാണ്ടി (എൽഡിഎഫ്) 668 (523)
09-കാഞ്ഞിരാട്ടുതറ റഫീഖ് മലയിൽ (യുഡിഎഫ്) 744 ( 381)
10- നിടുംമ്പ്രമണ്ണ മൊയ്തു കുണ്ടാറ്റിൽ (യുഡിഎഫ്) 950 (306)
11- ചാനിയംകടവ് എം കെ അഖിലേഷ് (എൽഡിഎഫ്) 750 (491)
12-വെള്ളുക്കര അദീന പി എസ് (എൽഡിഎഫ്) 602 (547)
13-തിരുവള്ളൂർ സൗത്ത് ഗോപി നാരായണൻ (എൽഡിഎഫ്) 824 (314)
14- തിരുവള്ളൂർ ടൗൺ നാണു കൂമുള്ളി (യുഡിഎഫ്) 658 (258)
15- കന്നിനട ഡി പ്രജീഷ് (യുഡിഎഫ്) 671 (286)
16-തോടന്നൂർ നോർത്ത് അനിൽകുമാർ പി എം ( എൽഡിഎഫ്) 803 (445)
17- തോടന്നൂർ ടൗൺ കമല വി കെ പി (എൽഡിഎഫ്) 516 ( 481)
18- ആര്യന്നൂർ വി വി പ്രദീപൻ (യുഡിഎഫ്) 530 (524)
19- ചെമ്മരത്തൂർ വെസ്റ്റ് നിഷ എ പി (എൽഡിഎഫ്) 665 (544)
20-ചെമ്മരത്തൂർ ടൗൺ പ്രസീമ ടി എച്ച് (എൽഡിഎഫ്) 720 (477)
21- ചെമ്മരത്തൂർ നോർത്ത് എൽ വി രാമകൃഷ്ണൻ (എൽഡിഎഫ്) 670 (374)
22-കോട്ടപ്പള്ളി രഞ്ജിനി വെള്ളാച്ചേരി (യുഡിഎഫ്) 647 (631)
പ്രസിഡന്റ് നറുക്കെടുപ്പ് ഈ മാസം 20ന് നടക്കും. ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചതോടെയാണ് തിരുവള്ളൂർ പഞ്ചായത്തിൽ ഭരണസമിതിയുടെ കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തത്.
Thiruvallur, LDF, UDF, local body elections





































.png)





