വടകര:(vatakara.truevisionnews.com) കഴിഞ്ഞ പത്ത് വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയമെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപെട്ടു.
പിണറായിയുടെ നേതൃത്വത്തിൽ നടന്ന ദുർഭരണത്തിന് അറുതി വരുത്താൻ ആഗ്രഹിച്ച ജനങ്ങളാണ് ഈ വിജയത്തിൻ്റെ പിന്നിലുള്ളത്. ഭരണ വിരുദ്ധ വികാരം നിഷേധ തരംഗമായി മാറിയിട്ടുപോലും സി.പി.എം. അത് നിസ്സാരവല്ക്കരിക്കുകയായിരുന്നു.
ജനാധിപത്യത്തിൽ ജനങ്ങളാണ് യഥാർത്ഥ യജമാനന്മാരെന്ന് ഓർമ്മിപ്പിച്ച ജനവിധിയാണിതെന്ന് പറഞ്ഞു. ജനഹിതം പൂർണമായും മാനിച്ചു കൊണ്ട് നിർത്തിയ സ്ഥാനാർത്ഥികളെയെല്ലാം ജനം ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
അങ്ങേയറ്റം വിനയത്തോടെ ഈ ജനവിധിയെ കണ്ട് യു.ഡി.എഫ്. മുന്നോട്ടു പോകണം. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരം പൂർണമായി ഉൾക്കൊണ്ട് പോകാനുള്ള ബാധ്യതയും ഉത്തരവാദിത്വവും ഓരോ നേതാക്കളും ഏറ്റെടുക്കണം..ഐക്യവും കെട്ടുറപ്പും ഉറപ്പുവരുത്തി നേതാക്കൾ മുന്നോട്ടു പോകണം എന്ന് ജനങ്ങൾ ഒറ്റക്കെട്ടായി ആഗ്രഹിക്കുകയാണ്. പാഴായ പത്തു വർഷം തിരിച്ചു പിടിക്കുക അതൊടൊപ്പം സൽഭരണം കാഴ്ചവെക്കുക. അതാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്ന സന്ദേശമെന്നും തുടർന്നു
Mullappally Ramachandran, UDF, Vadakara, election results


































