Dec 17, 2025 07:23 AM

വടകര: വടകരയിൽ ആറാം ക്ലാസുകാരനെ പിതാവ് മർദ്ദിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനത്തിന് പ്രേരണ നൽകിയതിന് രണ്ടാനമ്മക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

കഴിഞ്ഞ തിങ്കഴാഴ്ചയാണ് കേസിനാന്സ്പദമായ സംഭവം. മൂന്ന് മണിക്ക് കുട്ടിയെ ഉപദ്രവിച്ചു എന്നാണ് കേസ്. വടകരയിൽ വാടകയ്ക്ക് താമസിക്കുന്ന ജോമോൻ എന്ന ആൾക്കെതിരെയാണ് വടകര പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കുട്ടിയുടെ കഴുത്തിന് പിടിച്ച് മർദ്ദിച്ചെന്നും ടോർച്ച് കൊണ്ടും കൈ കൊണ്ടും അടിച്ച് കുട്ടിയെ പരിക്കേൽപിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. രണ്ടാനമ്മയുടെ പ്രേരണയാലാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും എഫ്ഐആറിലുണ്ട്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചു പോയിരുന്നു. തടഞ്ഞുവെക്കൽ, പരിക്കേൽപ്പിക്കൽ, ബാലനീതി വകുപ്പുകൾ പ്രകാരമാണ് കേസ്.


Sixth grader beaten up in Vadakara; Father arrested

Next TV

Top Stories