ജനകീയ പ്രതിരോധം; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രതിഷേധവുമായി എൽഡിഎഫ് വടകരയിൽ ജനകീയ റാലി സംഘടിപ്പിച്ചു

ജനകീയ പ്രതിരോധം; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രതിഷേധവുമായി എൽഡിഎഫ് വടകരയിൽ ജനകീയ റാലി സംഘടിപ്പിച്ചു
Sep 12, 2025 03:31 PM | By Anusree vc

വടകര: ( vatakaranews.in )ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന വടകര എം.പി.യുടെയും എം.എൽ.എ.യുടെയും നിലപാടുകൾക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ വടകരയിൽ ബഹുജനറാലിയും ജനകീയ പ്രതിരോധവും സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. തുടർന്ന് കോട്ടപ്പറമ്പിൽ നടന്ന പൊതുയോഗം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു.

രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയോട് നിയമസഭയിൽനിന്ന് മാറിനിൽക്കാൻ പറയാൻ, കോൺഗ്രസ് ആരെയാണ് ഭയപ്പെടുന്നതെന്ന് എളമരം കരീം ചോദിച്ചു. രാഷ്‌ടിയ ജീർണതയുടെ ചെളിക്കുണ്ടിലാണ്ട് രാ ഹുലിനെ പരസ്യമായി സംരക്ഷി നിക്കുന്ന നിലപാടാണ് ഷാഫി പറ എൽഡി സിൽ എംപിയും വടകരഎംഎ ൽഎയും സ്വീകരിക്കുന്നത്. കോൺഗ്രസിനകത്ത് വനിതാ നേതാ ക്കൾ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചി ല്ല. വിവാഹ വീട്ടിലും മറ്റും റിൽസ് എടുത്ത് പ്രചരിപ്പിക്കുന്നതാണോ രാഷ്ട്രീയ പ്രവർത്തനമെന്ന് ഷാ ഫി പറമ്പിൽ വ്യക്തമാക്കണം. കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എംപി എന്ത് നിലപാടാണ് സ്വീകരിച്ചത്. ആരോപണം ഉന്നയിച്ച സിനിമാ നടിക്കെതിരെ യൂത്ത് കോൺഗ്രസ് സൈബർ അക്രമണം നടത്തു കയായിരുന്നെന്നും അദ്ദേഹം പറ ഞ്ഞു.

സിപിഐ എം ഒഞ്ചിയം ഏരി യാ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷനായി. എം ഭാസ്കരൻ, ആർ ശശി, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, ടി എൻ കെ ശശിന്ദ്രൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ പി ബിന്ദു, ബാബു പറമ്പത്ത്, സി കെ കരീം, റഫിക് അഴിയൂർ എന്നിവർ സംസാരിച്ചു. പ്രദീപ് പു ത്തലത്ത് സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, ജി ല്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, പി സുരേഷ് ബാബു, ആർ സത്യൻ, അജയ് ആവള എന്നിവർ പങ്കെടുത്തു.

Popular resistance; LDF organizes a public rally in Vadakara to protest against the case against Rahul Mangkootatil

Next TV

Related Stories
പിരിവ് തന്നില്ലെങ്കിൽ അടിയോ ? വടകരയിൽ കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി, കേസ്

Sep 13, 2025 12:53 PM

പിരിവ് തന്നില്ലെങ്കിൽ അടിയോ ? വടകരയിൽ കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി, കേസ്

ഓണാഘോഷത്തിന് പിരിവ് കൊടുത്തില്ലെന്ന് ആരോപിച്ച് കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി...

Read More >>
കാത്തിരിപ്പ് നീളുന്നു; കുഞ്ഞിപ്പള്ളി അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും തുറക്കാൻ വൈകുന്നു, പ്രതിഷേധവുമായി നാട്ടുകാർ

Sep 13, 2025 12:27 PM

കാത്തിരിപ്പ് നീളുന്നു; കുഞ്ഞിപ്പള്ളി അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും തുറക്കാൻ വൈകുന്നു, പ്രതിഷേധവുമായി നാട്ടുകാർ

കാത്തിരിപ്പ് നീളുന്നു; കുഞ്ഞിപ്പള്ളി അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും തുറക്കാൻ വൈകുന്നു, പ്രതിഷേധവുമായി...

Read More >>
സ്മരണയാത്ര; ഗാന്ധി ഫിലിം സൊസൈറ്റി വടകരയിൽ ഒക്ടോബർ 2ന് 'ഗാന്ധി സന്ദേശയാത്ര' ഒരുക്കുന്നു

Sep 13, 2025 11:22 AM

സ്മരണയാത്ര; ഗാന്ധി ഫിലിം സൊസൈറ്റി വടകരയിൽ ഒക്ടോബർ 2ന് 'ഗാന്ധി സന്ദേശയാത്ര' ഒരുക്കുന്നു

സ്മരണയാത്ര; ഗാന്ധി ഫിലിം സൊസൈറ്റി വടകരയിൽ ഒക്ടോബർ 2ന് 'ഗാന്ധി സന്ദേശയാത്ര'...

Read More >>
വഴി കാട്ടാൻ വെളിച്ചം;  വയനോളി താഴെ ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ച് കെ.കെ.രമ എംഎല്‍എ

Sep 13, 2025 10:35 AM

വഴി കാട്ടാൻ വെളിച്ചം; വയനോളി താഴെ ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ച് കെ.കെ.രമ എംഎല്‍എ

വയനോളി താഴെ ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ച് കെ.കെ.രമ...

Read More >>
വീണ്ടും അപകടം; കൈനാട്ടിയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് സാരമായ പരിക്ക്

Sep 12, 2025 05:56 PM

വീണ്ടും അപകടം; കൈനാട്ടിയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് സാരമായ പരിക്ക്

ദേശീയപാതയില്‍ ചോറോട് കൈനാട്ടിയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു....

Read More >>
തുഴഞ്ഞ് പോയത് പുഴയിലേക്ക്; വടകരയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ പൊലീസ് കണ്ടെത്തി

Sep 12, 2025 02:54 PM

തുഴഞ്ഞ് പോയത് പുഴയിലേക്ക്; വടകരയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ പൊലീസ് കണ്ടെത്തി

വടകരയിൽ നിന്നും കാണാതായ പതിനാറുവയസുകാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി...

Read More >>
Top Stories

News Roundup

GCC News

//Truevisionall