വടകര: കലയെ സ്നേഹിച്ച് നൃത്ത പഠനം കൊതിച്ച് സാമ്പത്തിക പ്രയാസം കാരണം അരങ്ങ് കാണാൻ കഴിയാത്ത കലാകാരികൾക്ക് പ്രോത്സാഹനം നല്കി നർത്തകിയും കോറിയോഗ്രാഫറുമായ ലിസി മുരളീധരന്റെ നേതൃത്വത്തിൽ വടകര നഗരസഭയുടെ സഹകരണത്തോടെ എല്ലാ വാർഡുകളിൽ നിന്നും കൗൺസിലമാരുടെ ശുപാർശപ്രകാരം 10 വയസ്സിന്ന് മുകളിൽ പ്രായമുളള പെൺകുട്ടികൾക്ക് "ജനകീയ പങ്കാളിത്തത്തോടെ അരങ്ങിലേക്ക്" എന്ന പ്രോജക്ടിൽ 3 വർഷം സൗജന്യമായി ഭരതനാട്യ പരിശീലനത്തിന് അവസരമൊരുക്കുന്നു.




പ്രവേശന അഭിമുഖത്തിൽ മികവ് തെളിയിക്കുന്ന കലാകാരികളെയാണ് പരിഗണിക്കുക. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന കുട്ടികൾക്ക് പ്രമുഖ വേദികളിൽ ലിസി മുരളീധരനൊപ്പം നൃത്ത വേദി പങ്കിടാൻ അവസരം ലഭിക്കുന്നു. അതോടൊപ്പം കുട്ടികൾക്ക് ഒരു വരുമാന മാർഗ്ഗവുമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. രജിസ്ട്രേഷന് താഴെ കൊടുത്ത നമ്പരിൽ ബന്ധപ്പെടുക .9946633184-944720466.
Free training in dance at Natya Kalakshetram new batches begin on Vijayadashami