വടകര: (vatakara.truevisionnews.com ) ചോറോട് ഗ്രാമപഞ്ചായത്ത് പുതിയതായ് ചേന്ദമംഗലത്ത് നിർമിച്ച ഓഫിസ് കെട്ടിടം ഒക്ടോബർ 11 ശനിയാഴ്ച്ച ഉച്ചക്ക് കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ആധുനിക സംവിധാനങ്ങളോടെയും വിശാലമായ സൗകര്യങ്ങളോടെയും നിർമിച്ച ഓഫിസിന്റെ ഉദ്ഘാടനം നാടിന്റെ ആഘോഷമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഭരണസമിതിയും നാട്ടുകാരും.
ഉദ്ഘാടനത്തോടനുബന്ധിച്ച് അതേദിവസം മുഴുവനായും വിവിധ പരിപാടികൾ നടക്കും. രാവിലെ 9.30ന് ചോറോട് ബേങ്ക് പരിസരത്ത് നിന്നും ഘോഷയാത്രയോടെ വിവിധ കലാപരിപാടികൾ ആരംഭിക്കും. ഉദ്ഘാടന പരിപാടിക്ക് ശേഷം കലാപരിപാടികൾ അരങ്ങേറും. വിപുലമായ സ്വാഗത സംഘം യോഗം ചേർന്നു. പ്രോഗ്രാം കമ്മിറ്റി, പ്രചരണ കമ്മിറ്റി, റിസപ്ഷൻ കമ്മിറ്റി, സ്റ്റേജ് & ഡക്കറേഷൻ കമ്മിറ്റി, ഭക്ഷണ കമ്മിറ്റി, സാമ്പത്തിക കമ്മിറ്റി എന്നിങ്ങനെ വിവിധ സബ്ബ് കമ്മിറ്റികൾ വിളിച്ചു ചേർത്തു.
സ്വാഗത സംഘം ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കെ.മധുസുദനൻ, സി.നാരായണൻ, ശ്യാമള പൂവ്വേരി, സജീവൻ ചോറോട്, പ്രസാദ് വിലങ്ങിൽ, വി.പി.അബൂബക്കർ, ജിഷ പനങ്ങാട്ട്, സെക്രട്ടറി സതീഷ് കുമാർ.കെ.വി, മധു കുറുപ്പത്ത്, വി.ദിനേശൻ, കെ.എം.നാരായണൻ, പി.കെ.സതീശൻ, മോഹൻദാസ്, ടി.എം.രാജൻ, രാജീവൻ അമ്പലത്തിൽ, ഷാജി, എന്നിവർ സംസാരിച്ചു.
Content Highlight: Chorode Grama Panchayat new building inauguration on October 11th












































