ആയഞ്ചേരി : (vatakara.truevisionnews.com) കാട്ടുപന്നികൂട്ടം ആയഞ്ചേരി പാറക്കണ്ടി , നാളോംകൊറോൾ, ഭാഗത്ത് വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചതായി പരാതി. തെങ്ങിൻ തൈകൾ, പപ്പായ മരങ്ങൾ, വാഴ, ചേന, ഔഷധ തൈകൾ എന്നിവ മുഴുവൻ കുത്തി മറിച്ചിട്ട അവസ്ഥയിലാണ്. കളയൻകുളത് മൊയ്‌ദു, പാറക്കണ്ടി കുഞ്ഞമ്മദ്, എന്നിവരുടെയും സമീപ വീടുകളിലെയും കാർഷിക വിളകൾ ആണു പന്നികൾ നശിപ്പിച്ചത്.
പലരുടെയും വീട്ടുപറമ്പിലെ കൃഷികൾ വ്യാപകമായി നശിപ്പിച്ചതോടെ കർഷകർ ആശങ്കയിലാണ്. പഞ്ചായത്തിലും കൃഷി ഭവനിലും പരാതി കൊടുതിട്ടുണ്ട്. പന്നികളെ എത്രയും പെട്ടെന്ന് ഉന്മൂലനം ചെയ്യാൻ വേണ്ട നടപടികൾ പഞ്ചായത്ത് സ്വീകരിക്കണമെന്ന് പ്രദേശവാസിയായ കുട്ടൻപറമ്പത് മൊയ്‌ദു ആവശ്യപ്പെട്ടു.
Complaint that wild boars destroyed agricultural crops in Ayanjary












































