വടകര: [vatakara.truevisionnews.com] തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച വനിതാ ജനപ്രതിനിധികൾക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
കേളുഏട്ടൻ - പി.പി. ശങ്കരൻ സ്മാരകത്തിൽ നടന്ന പരിപാടി അസോസിയേഷൻ ജില്ലാ സെക്രട്ടറി യു. സുധർമ്മ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു.
ജില്ലാ വൈസ് പ്രസിഡന്റ് എ.പി. പ്രജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. പുഷ്പജ, പി. രജനി, സി.എം. സുധ, കെ.പി. ബിന്ദു, റീന ജയരാജ്, കെ.വി. റീന, സഫിയ മലയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എം.എം. സജിന സ്വാഗതം പറഞ്ഞു.
ഭരണരംഗത്ത് വനിതകളുടെ ഇടപെടൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സംഘടന സ്വീകരണം സംഘടിപ്പിച്ചത്.
Reception for women representatives









































