പയ്യോളി:(https://vatakara.truevisionnews.com/) ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള സന്ദർശിച്ച് കേന്ദ്ര വസ്ത്രമന്ത്രാലയത്തിലെ ഉന്നതതല സംഘം. കേന്ദ്ര ഹാൻഡ്‌ലൂംസ് ഡെവലപ്‌മെന്റ് കമ്മിഷണർ എം. ബീനയുടെ നേതൃത്വത്തിൽ ജൂട്ട് ബോർഡ്, സിൽക്ക് ബോർഡ് പ്രതിനിധികളടക്കം ഒൻപതംഗ സംഘമാണ് എത്തിയത്. രാജ്യത്തെ വിവിധ ക്രാഫ്റ്റ്സ് ടൂറിസം പദ്ധതികൾക്ക് സർഗാലയ മേളയെ മാതൃകയാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി സംഘത്തെ സ്വീകരിച്ചു. മേളയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സീനിയർ ജനറൽ മാനേജർ ടി.കെ. രാജേഷ്, കെ.കെ. ശിവദാസൻ എന്നിവർ വിശദീകരിച്ചു. സന്ദർശനത്തിന് പിന്നാലെ വസ്ത്രമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ രാജ്യത്തെ മാതൃകാ മേളയായി സർഗാലയ ഇടംപിടിച്ചു. കൂടാതെ വേൾഡ് ക്രാഫ്റ്റ്സ് കൗൺസിൽ അംഗത്വം ലഭിച്ച സർഗാലയയ്ക്ക്, ഐ.സി.സി.എൻ അംഗത്വം ലഭിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Iringal Sargalaya International Arts and Crafts Fair








































