ആയഞ്ചേരി : (https://vatakara.truevisionnews.com/)പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആയഞ്ചേരി പഞ്ചായത്തിൽ വാർഡ് തല കൺവെൻഷനുകൾ ആരംഭിച്ച് എൽ ഡി എഫ് ഒരു പടി മുമ്പിലെത്തി. 16, 17, 18 തീയ്യതികളിൽ വാർഡു കൺവെൻഷനുകൾ പൂർത്തികരിച്ച് 19 ന് മുഴുവൻ സ്ഥാനാർത്ഥികളും നോമിനേഷൻ സമർപ്പിക്കേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് എൽ ഡി എഫ്.
പതിനെട്ടാം വാർഡ് കൺവെൻഷൻ മന്ദി കണ്ടി ഗ്രൗണ്ടിൽ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. എൻ കുഞ്ഞിക്കണ്ണൻ അധ്യക്ഷം വഹിച്ചു. പി.യം വിനോദൻ, കെ കെ രാജൻ, എൻ എം വിമല , അണിയോത്ത് ശ്രീധരൻ, മജീദ് തനാരി, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി എൻ ബാലകൃഷ്ണൻ മാസ്റ്റർ,
ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി കെ.പി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി സുധസുരേഷ് എന്നിവർ സംസാരിച്ചു ഭാരവാഹികൾ പി.യം സുരേഷ് ബാബു (പ്രസിഡണ്ട് ), എൻ കുഞ്ഞിക്കണ്ണൻ (സിക്രട്ടരി )കെ.പി അനന്തൻ (ഖജാൻജി )എന്നിവരെ തിരഞ്ഞെടുത്തു
Local elections LDF













































