വടകര:( vatatakara.truevisionnews.com) ഡിസംബർ 28, 29, 30 തീയതികളിൽ നടക്കുന്ന ഫെഡറൽ ബാങ്ക് ഐപിഎം നാഷണൽ യൂണിവേഴ്സിറ്റി ചലഞ്ചർ കപ്പ് വോളിബോൾ ടൂർണമെന്റിന്റെയും സെമിനാറിന്റെയും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഇന്റർനാഷണൽ വോളിതാരം അസീസ് നാദാപുരം ആണ് ഉദ്ഘാടനം ചെയ്തത്. ഐപിഎം അക്കാദമി ക്യാമ്പസിനുള്ളിലാണ് ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്.
സംഘാടക സമിതി ചെയർമാൻ രമേശൻ പാലേരി അധ്യക്ഷനായ പരിപാടിയിൽ പി പി രാജൻ, എം സി സുരേഷ്, പി കെ രാമച ന്ദ്രൻ, പി കെ രാധാകൃഷ്ണൻ, ടി പി മുസ്തഫ. എ എം രമേശൻ, കെ പ്രസാദ്, നരേന്ദ്രൻ കൊടുവട്ടാ ട്ട്, വി എം ഷിജിത് എന്നിവർ സംസാരിച്ചു.
Challenger Cup, Organizing Committee Office, IPM National University, Vadakara


























_(17).jpeg)






