വടകര:(https://vatakara.truevisionnews.com/) ചരിത്രഗവേഷകനും എസ്‌എൻ കോളേജ് പ്രൊഫസറുമായിരുന്ന ഡോ. എം എൻ പത്മനാഭൻ പുരസ്കാരം സി ടി ഹർഷിതയ്ക്കു ലഭിച്ചു. എം എൻ പത്മനാഭൻ്റെ ഓർമയ്ക്കായി അനുസ്മരണ സമിതി ഏർപ്പെടുത്തിയ മികച്ച ചരിത്രപ്രബന്ധത്തിനുള്ള പുരസ്കാരത്തിനാണ് മുക്കം സ്വദേശനിയായ ഹർഷിദ അർഹയായത്.പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരള ഹിസ്റ്ററി കോൺഫറൻസി
ചരിത്രഗവേഷകനും എസ്‌എൻ കോളേജ് പ്രൊഫസറുമായിരുന്ന ഡോ. എം എൻ പത്മനാഭൻ്റെ ഓർമയ്ക്കായി അനുസ്മരണ സമിതി ഏർപ്പെടുത്തിയ മികച്ച ചരിത്രപ്രബന്ധത്തിനുള്ള പുരസ്കാരത്തിന് മുക്കം സ്വദേശിനി യായ സി ടി ഹർഷിദ അർഹയായി. 10,000 രൂപയും പ്രശസ്തിപത്ര വും അടങ്ങുന്നതാണ് പുരസ്കാരം.
കേരള ഹിസ്റ്ററി കോൺഫറൻസിന്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് പുരസ്കാരം നൽകുന്നത്. 'മണിപ്രവാളം കൃതികളും മേലാള കിഴാള സ്ത്രിവർണനകളിലെ ജാതികേന്ദ്രീകൃതവും' എന്ന വിഷയത്തെക്കുറിച്ചുള്ള പ്രബന്ധമാണ് ഹർഷിദയുടേത്.
കൊയിലാണ്ടി ഗവ. കോളജിൽ നടന്ന അന്താരാഷ്ട്ര കേരള ഹിസ്‌റ്ററി കോൺഫറൻസ് സമാപന ചടങ്ങിൽ റീന പത്മനാഭൻ ഹർഷിദയ്ക്ക് പുരസ്കാരം നൽകി.
ഡോ. ഹുസൈൻ രണ്ടത്താണി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പി ഹരീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. പി ശിവദാസൻ, ഡോ. എം വിജയലക്ഷ്മി, ഡോ. ഇ ശ്രീജിത്ത് തുടങ്ങിയ ചരിത്രകാരന്മാർ പങ്കെടുത്തു. പുരസ്കാരജേതാവിനെ 14ന് വടകരയിൽ നടക്കുന്ന ഡോ.എം എൻ പത്മനാഭൻ അനുസ്മരണ സമ്മേളനത്തിൽ ആദരിക്കും.
Award, Dr. MN Padmanabhan, CT Harshita, Vadakara










































