വടകര:(https://vatakara.truevisionnews.com/) അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭിന്നശേഷി വാരാചരണം നടത്തി. വടകര ബിആർസിയുടെ ആഭിമുഖ്യത്തിൽ കൃഷ്ണകൃപ ഓഡിറ്റോറിയത്തിലാണ് നടത്തിയത്. സിനിമാ സംവിധായകൻ ആമിർ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.
സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ.എ കെ അബ്ദുൽ ഹക്കിം അധ്യക്ഷനായ ചടങ്ങിൽ ഗായകനും നടനുമായ കൊല്ലം ഷാഫി മുഖ്യാതിഥിയായി. ഉജ്ജ്വലബാല്യ പുര സ്കാരം നേടിയ കെ.ഫൈഹ, ടി പി നിവേദ് എന്നിവരെ ആദരിച്ചു.
ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യു കെ അബ്ദുൽ നാസർ, ഡിപിഒ സജീഷ് നാരായണൻ, വിദ്യാകിരണം കോ ഓർഡിനേറ്റർ പ്രവീൺകുമാർ, വി വി വിനോദ്, ചോമ്പാല എഇഒ സപ്ത ജൂലിയറ്റ് എന്നിവർ സംസാരിച്ചു. പി എം രവീന്ദ്രൻ സമ്മാനവിതരണം നടത്തി. ഡിപിഒ ഷീബ സ്വാഗതവും ബിപിസി പി പി മനോജ് നന്ദി പറഞ്ഞു. തുടർന്ന് വിവിധ ബി ആർസികളിലെ വിദ്യാർഥികളും അധ്യാപകരും കലാപരിപാടികൾ അവതരിപ്പിച്ചു.
Vadakara BRC organizes District Disability Week









































