വടകര: ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നു 42 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച എം.കെ. രാജീവന് കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷന്റെ അനുമോദനം.
ഇത്രയേറെ കാലം ഒരേ ജോലി ചെയ്ത് വടകരയുടെ ഹൃദയത്തിലിടം നേടിയാണ് രാജീവൻ വിരമിച്ചത്. അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ വടകര യൂനിറ്റ് കമ്മറ്റി ഒരുക്കിയ അനുമോദന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സി.പ്രദീപൻ ഉപഹാരം കൈമാറി.
യൂനിറ്റ് പ്രസിഡന്റ് സി.ഡിജു അധ്യക്ഷത വഹിച്ചു. അഡ്വ. എം.കെ.സദാനന്ദൻ, സുഭാഷ് കോറോത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എം.വിനു സ്വാഗതവും പി.ഷിജിത്ത് നന്ദിയും പറഞ്ഞു. തുടർന്ന് പുതുവത്സരാഘോഷവും കലാപരിപാടികളും അരങ്ങേറി.
Congratulations to Rajeev who retired from the Postal Department








.jpeg)






.jpeg)
























