ആയഞ്ചേരി:[vatakara.truevisionnews.com] തിരുവള്ളൂർ - ആയഞ്ചേരി റോഡ് മുഴുവനായി ബിഎംബിസി നിലവാരത്തിലേക്ക് ഉയരുകയാണ്. സംസ്ഥാന സർക്കാർ അനുവദിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് 5.9 കിലോമീറ്റർ നീളമുള്ള പൊതുമരാമത്ത് വകുപ്പ് റോഡ് പുനർനവീകരിക്കുന്നത്.
ആയഞ്ചേരിയിൽ നിന്നുള്ള 1 കിലോമീറ്റർ ഭാഗം പ്രവൃത്തി 1.50 കോടി രൂപ ഉപയോഗിച്ച് പൂർത്തിയാക്കി കഴിഞ്ഞു. ബാക്കിയുള്ള 2.1 കിലോമീറ്റർ നീളമുള്ള റോഡിൻറെ പ്രവൃത്തി രണ്ട് ഘട്ടങ്ങളിലായാണ് നടന്നുവരുന്നത്. ഇതിനായി 3 കോടി രൂപയും, 1.50 കോടി രൂപയുമാണ് രണ്ട് ഘട്ടങ്ങളിലായി സംസ്ഥാന സർക്കാർ അനുവദിച്ചത്.
റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനൊപ്പം തന്നെ സുരക്ഷാ ഭിത്തികളുടെ നിർമ്മാണവും കലുങ്ക് നിർമ്മാണവും ഈ പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്നുണ്ട്.
തിരുവള്ളൂരിൽ നിന്നും മനോഹരമായ പൊക്ലാരത്ത് താഴെ ഭാഗത്തേക്കുള്ള യാത്ര ഈ റോഡ് പൂർത്തിയാകുന്നതോടെ ഏറെ സുഗമമാകും.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന് ആണ് പ്രവൃത്തിയുടെ നിർവഹണ ചുമതല. മഴക്കാലത്തിനു മുൻപായി പ്രവർത്തി പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ
Thiruvallur - Ayanjary road completely upgraded to BMBC standard







































