വടകര:[vatakara.truevisionnews.com] ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി എക്സൈസ് ഡിവിഷൻ കോഴിക്കോട്, വടകര എക്സൈസ് ഓഫീസ്, വടകര നിയമസഭ നിയോജക മണ്ഡല കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. വടകര താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടകര നഗരസഭ ചെയർപേഴ്സൺ പി.കെ. ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ,അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ലീല, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സതി ടീച്ചർ, വടകര താലൂക്ക് അഡീഷണൽ തഹസിൽദാർ ഷാജി കെഎസ്ഇഎസ്എ,കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സി വി സന്ദീപ്, വിമുക്തി കോഡിനേറ്റർ ടി.വി.ജിതേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വടകര എക്സൈസ് ഇൻസ്പെക്ടർ പി എം ഷൈലേഷ് വിമുക്തി നിയമ ബോധവൽക്കരണ ക്ലാസ് നടത്തി. വടകര സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അനുശ്രീ സ്വാഗതം പറഞ്ഞു. വടകര അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി.വി ഷാജി നന്ദി പ്രകാശിപ്പിച്ചു.
അസി.എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ അക്കിലേരി, രഖിൽ രാജ്, അശ്വിൻ,ബബിൻ,മുഹമ്മദ് അജ്മൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രേഷ്മ, തുഷാര ,നിഷ , ശ്രീജില, എന്നിവർ നേതൃത്വം നൽകി.വടകര നിയമസഭാ നിയോജക മണ്ഡലത്തിൽ വിമുക്തി മിഷന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. 150 പേർ പരിപാടിയിൽ പങ്കെടുത്തു.
Community outreach program organized as part of drug-free campaign in Vadakara









































