വടകര:[vatakara.truevisionnews.com] വടകരയിൽ കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ ലോംഗ് മാർച്ച് നടത്തി. 'ലഹരിക്കെതിരെ ഒന്നിക്കാം' എന്ന മുദ്രാവാക്യവുമായാണ് മാർച്ച് നടത്തിയത്. കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മാർച്ച് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു.
കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾമജീദ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, കെപിഎസ്ടിഎ സംസ്ഥാന, ജില്ലാ ഭാരവാഹികളായ പി.എം.ശ്രീജിത്ത്, ടി.അബീത്, ടി.അശോക് കുമാർ, സജീവൻ കുഞ്ഞോത്ത്, ടി.കെ.പ്രവീൺ, കെ.പി.മനോജ്കുമാർ, നഫീസ, പി.രഞ്ജിത്ത് കുമാർ, പി.പി.ദിനേശൻ എന്നിവർ നേതൃത്വം നൽകി.
Long march held in Vadakara under the leadership of KPSTA









































