വടകര:(https://vatakara.truevisionnews.com/) മഹാത്മാ ദേശസേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച തവിടുകളയാത്ത അരിയുടെ പൊതിച്ചോർ വിതരണം തുടങ്ങി. മുനിസിപ്പൽ പാർക്ക് ജൈവ കലവറയിൽ വടകര നഗരസഭാ വൈസ് ചെയർ പേഴ്സൺ കെ എം ഷൈനി ഉദ്ഘാടനം ചെയ്തുതു.ഭക്ഷ്യശ്രീ ബഹുജന സംഘടനാ ചെയർമാൻ ഡോ. കെ കെ എൻ കുറുപ്പ് ഏറ്റുവാങ്ങി.
ഹരിതാമൃതം ചെയർമാൻ പി പി ദാമോദരൻ അധ്യക്ഷനായി. സോ മൻ മുതുവന, പ്രൊഫ. മാലിനി ക്കുറുപ്പ്, പപ്പൻ നരിപ്പറ്റ, ദിവാകരൻ ചോമ്പാല, അഡ്വ. സുബാഷ് ചന്ദ്രബോസ്, സത്യൻ മാടാക്കര, അടിയേരി രവീന്ദ്രൻ, അഡ്വ.എ എം സന്തോഷ്, കെ ഗീത,രാജലക്ഷി ഇയ്യങ്കോട് എന്നിവർ സംസാരിച്ചു.
മഹാത്മാ ദേശസേവ എഡ്യുക്കേ ഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി ശ്രീനിവാസൻ സ്വാഗതവും ഹരിതാമൃതം കൺവീനർ വി പി രമേശൻ നന്ദി പറഞ്ഞു.
Distribution of unhusked rice packets inaugurated










































