വടകര:[vatakara.truevisionnews.com]എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും കൂട്ടായ്മയായ ലെൻസ്റ്റെഡിന്റെ സ്ഥാപിത ദിനാഘോഷത്തോടനുബന്ധിച്ച് 'നിർമ്മാണ മേഖലയിലെ പ്രതിസന്ധിയും പരിഹാരവും' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.
നഗരസഭാ സാംസ്കാരിക ചത്വരത്തിൽ ലെൻസ്റ്റെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി കെ സുഹൈൽ അധ്യക്ഷനായി. കൗൺസിലർ ബിജുൽ കുമാർ, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, ടി ജാബിർ, ടി മോഹനൻ, എം കെ ബാബു, വി വി രഗീഷ്, പി കെ ചന്ദ്രൻ, സി അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. എൻ അബ്ദുൾഗനി സ്വാഗതവും കെ ടി നിധീഷ് നന്ദിയും പറഞ്ഞു.
'Crisis and solution in the construction sector'; Debate organized in Vadakara









































