അഴിയൂർ:[vatakara.truevisionnews.com] മണ്ണിട്ട് ഉയർത്തി ദേശീയ പാത നിർമാണം നടത്തിയതിനെ തുടർന്ന് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസപ്പെട്ട കുഞ്ഞിപ്പള്ളി ടൗൺ ഷാഫി പറമ്പിൽ എം പി ദേശിയ പാത പ്രോജക്റ്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.
ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി. അടക്കം വിവിധ സംഘടനകൾ എം പിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം.
കുഞ്ഞിപ്പള്ളി യിൽ നടപ്പാത അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതിന്റെ സാങ്കേതിക വശം. പരിശോധിക്കുമെന്ന് പ്രോജക്റ്റ് ഡയറക്ടർ വ്യക്തമാക്കി.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധ കൃഷ്ണൻ, ജനകീയമുന്നണി ചെയർമാൻ അൻവർ ഹാജി, കൺവീനർ ടി സി രാമചന്ദ്രൻ , വി.പി പ്രകാശൻ .പി ബാബുരാജ്, യു എ റഹിം പി.കെ കോയ, പി.പി.ഇസ്മയിൽ, വി കെ അറിൽ കുമാർ, ഹാരിസ് മുക്കാളി തുടങ്ങിയവർ എംപിക്ക് ഒപ്പമുണ്ടായിരുന്നു.
National Highway Development; Pavement under consideration in Kunjippally








































