വടകര:[vatakara.truevisionnews.com] കീഴൽമുക്ക് കടത്തനാട് ആർട്സ് & സയൻസ് കോളജ് ക്യാമ്പസിനുള്ളിലെ അക്കേഷ്യ തോട്ടത്തിൽ തീപിടുത്തം. തോട്ടത്തിലെ ഉണങ്ങിയ അടിക്കാടിനാണ് തീ പിടിച്ചത്.
വടകര ഫയർ സ്റ്റേഷനിൽ നിന്നു സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഒ.അനീഷിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കുകയായിരുന്നു.
ഫയർമാൻ ഡ്രൈവർ പി.കെ റിനീഷ്, ഫയർ ഓഫീസർമാരായ ഷാജൻ.കെ.ദാസ്, വി.ലികേഷ്, മുനീർ അബ്ദുള്ള, ആർ.രതീഷ് എന്നിവരടങ്ങിയ സംഘമാണ് ദൗത്യത്തിൽ ഏർപെട്ടത്.
Fire breaks out in acacia grove inside a college campus in Vadakara








































