വടകര:[vatakara.truevisionnews.com] വടകര നഗരസഭ 39-ാം വാർഡിലെ സെക്ടർ 74 നമ്പർ അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് സമാഹരിച്ച തുക കൈമാറി. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിന് മുൻ കൗൺസിലർ ആയിരുന്ന ഷംന നടോലിന്റെ നേതൃത്വത്തിലാണ് നാല് ലക്ഷം രൂപ സമാഹരിച്ചത്.
തുക നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ വി കെ വിനുവിന് കൈമാറി. ഷംന നടോൽ അധ്യക്ഷയായി. റീന, ഗമേഷ്, പി ഗിരീശൻ, ഭവ്യ, ഷിജ, ഷീബ, മിനി പവിത്രൻ എന്നിവർ സംസാരിച്ചു.
Funds transferred for construction of new Anganwadi building in Vadakara



































