വടകര:[vatakara.truevisionnews.com] പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ മണിയൂർ കുടുംബാരോഗ്യ കേന്ദ്രം, കോഴിക്കോട് ഗവ. ബീച്ച് ആശുപത്രി എന്നിവയുമായി സഹകരിച്ച് സൗജന്യ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ ആകെ 160 പേർ പരിശോധനയ്ക്ക് വിധേയരായി. തിമിര ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തിയ 12 പേർക്ക് സൗജന്യ തുടർചികിത്സ ലഭ്യമാക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഒഫ്താൽമിക് സർജൻ ഡോ. കെ.ആർ. ചിത്ര അറിയിച്ചു.
ക്യാമ്പ് സംഘടിപ്പിച്ചത് ഏറ്റവും ഉചിതമായ സമയത്താണെന്നും അടിയന്തര ചികിത്സ ആവശ്യമുള്ള ഒട്ടേറെ പേരെ ഇതിലൂടെ സഹായിക്കാൻ കഴിഞ്ഞെന്നും ഡോ. ചിത്ര കൂട്ടിച്ചേർത്തു. കൂടാതെ, ബാങ്ക് അക്കൗണ്ടുള്ളവർക്ക് ചെറിയ തുകയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ റിട്ട. ബാങ്ക് മാനേജർ എൻ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച പ്രത്യേക സഹായ കേന്ദ്രവും ക്യാമ്പിന് എത്തിയവർക്ക് ഏറെ ഉപകാരപ്പെട്ടു.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം വാർഡ് മെമ്പർ എം.പി.അനീഷ് കുമാർ നിർവഹിച്ചു. ഇ. നാരായണൻ അധ്യക്ഷനായി. കെ.കെ.രാജേഷ്, ശ്രീനിവാസൻ സി.എച്ച്, കെ.കെ.ഗിരീഷ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ, ഷിബു എന്നിവർ സംസാരിച്ചു. ആശാ പ്രവർത്തകർ, ശശിധരൻ കെ.കെ, ശോഭന ടി.പി, എം. കെ. ഷൈജു, ബൈജു കെ.പി, കുഞ്ഞിരാമൻ കെ.കെ, രാമകൃഷ്ണൻ എൻ.ടി, ലിഷ വി.ടി, രജിഷ എം.കെ, ജിംഷ, ലീല ജി. എന്നിവർ നേതൃത്വം നൽകി.
Free eye check-up camp organized in Vadakara









































