വടകര:[vatakara.truevisionnews.com] എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ആയഞ്ചേരിയിൽ നൽകുന്ന സ്വീകരണം വൻ വിജയമാക്കാൻ സ്വാഗതസംഘം രൂപീകരിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥക്ക് ഫെബ്രുവരി ഏഴിന് വൈകുന്നേരം നാലുമണിക്ക് ആയഞ്ചേരിയിൽ സ്വീകരണം നൽകും.
ആയഞ്ചേരിയിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ആയാടത്തിൽ രവീന്ദ്രൻ അധ്യക്ഷനായി.
അഡ്വ. കെ പി ബിനൂപ്, ടി കെ രാഘവൻ, മഹേഷ് പയ്യട, പി പി മുകുന്ദൻ, സി എച്ച് ഹമീദ്, കെ കെ ജയപ്രകാശ്. പി സി ഷൈജു എന്നിവർ സംസാരിച്ചു. പി സുരേഷ് ബാബു സ്വാഗതവും വി ടി ബാലൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി സുരേഷ് ബാബു (ചെയർമാൻ), വി ടി ബാ ലൻ, കെ പി പവിത്രൻ, കെ കെ രവീന്ദ്രൻ, എ പി അമർനാഥ്, കെ കെ ജയപ്രകാശ്, ടി കെ രാഘവൻ, സി എച്ച് ഹമീദ്, അഭിജിത്ത് കോറോത്ത്, മഹേഷ് പയ്യട (വൈ സ് ചെയർമാൻമാർ), പി സി ഷൈജു (കൺവീനർ), കെ സോമൻ, അഡ്വ. കെ പി അനൂപ്, കെ കെ സുരേഷ്, കെ വി സുധീഷ്, എം എം ദിനേശൻ, തായന ശശി, സത്യൻ കാവിൽ, സി നൗഫൽ (ജോ. കൺവീനർമാർ). ടി എ മനോജൻ (ട്രഷറർ).
Development Movement Jatha; Welcome team formed in Ayanjary for reception









































