പന്ത്രണ്ടുകാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവം; വടകര സ്വദേശിക്കെതിരെ കേസെടുത്തു

പന്ത്രണ്ടുകാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവം; വടകര സ്വദേശിക്കെതിരെ കേസെടുത്തു
Jan 24, 2026 01:31 PM | By Roshni Kunhikrishnan

വടകര :[vatakara.truevisionnews.com]പന്ത്രണ്ടുകാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വടകര സ്വദേശിക്കെതിരെ പയ്യോളി പൊലീസ് പോക്സോ കേസെടുത്തു.

വടകര കീഴൽ ബാങ്ക് റോഡിൽ ചങ്ങരോത്ത് അബ്ദുൾ റഫീഖിനെ (48)തിരെയാണ് കേസെടുത്തത് . വ്യവസായിയായ ഇയാൾ വിദേശത്താണുള്ളത്.

മാതാവിന്റെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന് കേസ് അന്വേഷിക്കുന്ന പയ്യോളി പൊലീസ് ഇൻസ്പെക്ടർ പി. ജിതേഷ് പറഞ്ഞു.ജനുവരി 17-ന് സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരം പറയുന്നത്.

തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിന് കൈമാറി. കുട്ടിയുടെ പിതാവ് വിദേശത്ത് ആയിരുന്ന സമയത്താണ് പീഡനം നടക്കുന്നത്. രണ്ടരവർഷമായി പീഡനം നടന്നുവരുന്നതായി പറയുന്നു.

പയ്യോളി പൊലീസ് അന്വേഷിക്കുന്നതിനിടെ കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ മാതാവ് വെള്ളിയാഴ്ച രാവിലെ ഹാജരായി. തുടർന്ന് പയ്യോളി പൊലീസ് അറസ്റ്റ്‌ രേഖപ്പെടുത്തിയ മാതാവിനെ വൈകീട്ട് കോടതി റിമാൻഡ്‌ ചെയ്തു.

മാതാവിനെതിരേയും പോക്സോയാണ് ചുമത്തിയിട്ടുള്ളത്. കുട്ടി കോഴിക്കോട് സി.ഡബ്ല്യു.സി. സംരക്ഷണയിലാണ്. വിദേശത്ത് വ്യവസായിയായ അബ്ദുൾ റഫീഖ് ഇടയ്ക്കിടെ നാട്ടിൽവരാറുണ്ട്. ഇത്തവണ ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചുപോയി. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി പൊലീസ് പറഞ്ഞു.

A 12-year-old girl was sexually assaulted by her mother's friend; A case has been registered against a Vadakara native

Next TV

Related Stories
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

Jan 24, 2026 01:01 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ...

Read More >>
അഡ്വ. പി രാഘവൻ നായർ ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

Jan 24, 2026 12:49 PM

അഡ്വ. പി രാഘവൻ നായർ ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

അഡ്വ. പി രാഘവൻ നായർ ചരമവാർഷിക ദിനാചരണം...

Read More >>
'നിർമ്മാണ മേഖലയിലെ പ്രതിസന്ധിയും പരിഹാരവും'; വടകരയിൽ സംവാദം സംഘടിപ്പിച്ചു

Jan 24, 2026 10:48 AM

'നിർമ്മാണ മേഖലയിലെ പ്രതിസന്ധിയും പരിഹാരവും'; വടകരയിൽ സംവാദം സംഘടിപ്പിച്ചു

'നിർമ്മാണ മേഖലയിലെ പ്രതിസന്ധിയും പരിഹാരവും'; വടകരയിൽ സംവാദം...

Read More >>
വടകരയിൽ 1 .485 കി. ഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

Jan 24, 2026 10:27 AM

വടകരയിൽ 1 .485 കി. ഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

വടകരയിൽ 1 .485 കി. ഗ്രാം കഞ്ചാവുമായി രണ്ടുപേർ...

Read More >>
ജൈവ പച്ചക്കറി കൃഷി വിത്തുനടീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

Jan 23, 2026 07:00 PM

ജൈവ പച്ചക്കറി കൃഷി വിത്തുനടീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

'വയല്‍ വെളിച്ചം' കാര്‍ഷിക കൂട്ടായ്മയുടെ ജൈവ പച്ചക്കറി കൃഷിക്ക്...

Read More >>
Top Stories

News Roundup