വടകര:(https://vatakara.truevisionnews.com/) മുക്കാളി ടൗണിലെ പഴയ ദേശീയപാതയിൽ നവികരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റോഡ് ടാറിങ്ങ്, നടുമുക്കാളിയിലെ ഓവുപാലം പുതുക്കിപണിയൽ അടക്കം നടക്കും.
പദ്ധതി പൂർത്തിയാവുന്നതോടെ മഴക്കാലത്തെ ടൗണിലെ വെള്ളക്കെട്ടിന് ശമനമാവും.. ദേശീയപാത പൊതു മരാമത്ത് വിഭാഗം 98 ലക്ഷം രൂപ ചിലവാക്കിയാണിത് നിർമ്മിക്കുന്നത്.
വാട്ടർ അതോററ്ററി , കെ എസ് ഇ ബി എന്നിവരുടെ സഹകരണത്തോടെയാണിത് നടത്തുന്നത്. പഴയ ദേശീയ പാത പൂർണ്ണമായി അടച്ചു നിലവിൽ വാഹന ഗതാഗതം ദേശിയ പാത സർവ്വീസ് റോഡ് വഴിയാക്കി.
ടൗൺ സൗന്ദര വത്ക്കരണം, കുടിവെള്ള വിതരണ പദ്ധതിയും നടപ്പിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിർമാണ പ്രവൃർത്തിക്ക് അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ലീല തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ .പ്രമോദ് മാട്ടാണ്ടി , സജീവൻ വാണിയംകുളം, താലൂക്ക് വികസന സമിതി അംഗം പ്രദിപ് ചോമ്പാല , എ ടി ശ്രീധരൻ . കെ ടി ദാമോദരൻ ദേശിയ പാത ഏഞ്ചിനിയറിങ് വിഭാഗം പ്രതിനിധികൾഎന്നിവർ പങ്കെടുത്തു.
Mukkali Town Renovation Project Begins








































