വടകര:(https://vatakara.truevisionnews.com/) കെഎസ്‌ടിഎ ജില്ലാ അധ്യാപക കലോത്സവത്തിൽ വടകര ഉപജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മടപ്പള്ളി ജി.എച്ച്.എസ്.എസിൽ വെച്ച് നടന്ന കലോത്സവം പ്രശസ്ത ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. സന്തോഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അധ്യാപകരുടെ കലാപരമായ അഭിരുചികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ ഫെബ്രുവരി ഒന്നിന് കൊല്ലം ജില്ലയിൽ നടക്കും.
വിവിധ രചനാ മത്സരങ്ങളിലും സ്റ്റേജ് ഇനങ്ങളിലുമായി ജില്ലയിലെ വിവിധ ഉപജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് അധ്യാപക കലാപ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരച്ചത്.
സംസ്ഥാന നിർവാഹക സമിതി അംഗം കെ ഷാജിമ, സംസ്ഥാന കമ്മിറ്റിയംഗം സി സതീശൻ, ജില്ലാ ട്രഷറർ കെ നിഷ, ജില്ലാ കലാവേദി കൺവീനർ പി ടി ഷാജി, ജോ. സെക്രട്ടറി ടി ഗിരീഷ് കുമാർ, പി കെ രാജൻ, പി കെ സജില, പി കെ സുപ്രിയ എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ജനറൽ കൺവി നർ പി വി പ്രശാന്തൻ നന്ദിയും പറഞ്ഞു. 105 പോയിൻ്റ് നേടി വടകര സബ്‌ജില്ല ഒന്നാം സ്ഥാനവും 84 പോയിന്റ് നേടി സിറ്റിയും 63 പോയിന്റ് നേടി ചോമ്പാലയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങ ളും കരസ്ഥമാക്കി.
Vadakara wins overall championship at KSTA District Teachers' Festival










































