'സ്വാപ്പ് ഷോപ്പ്' പദ്ധതിക്ക് സംസ്ഥാനതലത്തിൽ തുടക്കമായി

'സ്വാപ്പ് ഷോപ്പ്' പദ്ധതിക്ക് സംസ്ഥാനതലത്തിൽ തുടക്കമായി
Jan 31, 2026 03:50 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) ഹയർ സെക്കൻഡറി നാഷണൽ സർവിസ് സ്കീമിന്റെ 'സ്വാപ്പ് ഷോപ്പ്' പദ്ധതിക്ക് സംസ്ഥാനതലത്തിൽ തുടക്കമായി. വടകര നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പുനരുപയോഗയോഗ്യമായ ഉൽപ്പന്നങ്ങൾ ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വടകര ക്ലസ്റ്ററിലെ 13 യൂണിറ്റുകൾ ചേർന്നാണ് ഈ സംരംഭം ഒരുക്കിയത്.

പദ്ധതിയുടെ ഭാഗമായി 1000 വളന്റിയർമാർ വിവിധ ഇടങ്ങളിൽ നിന്ന് സമാഹരിച്ച കുടകൾ, ബാഗുകൾ, വസ്ത്രങ്ങൾ, കുപ്പികൾ എന്നിവ കൈമാറ്റം ചെയ്തു.

വരും മാസങ്ങളിൽ സംസ്ഥാനത്തെ 1670 യൂണിറ്റുകളിലായി 1,67,000 വളന്റിയർമാരെയും പ്രോഗ്രാം ഓഫീസർമാരെയും ഉൾപ്പെടുത്തി പദ്ധതി വ്യാപിപ്പിക്കും.

എൻഎസ്എസ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ. എസ്. ഷാജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. ശ്രീചിത്ത്, കെ. ഷാജി, ഡോ. എം.സി. ശ്രുതി എന്നിവർ സംസാരിച്ചു.

'Swap Shop' project launched at the state level

Next TV

Related Stories
വടകരയിൽ അങ്കണവാടി ജീവനക്കാരും പെൻഷൻകാരും സായാഹ്ന ധർണ സംഘടിപ്പിച്ചു

Jan 31, 2026 02:43 PM

വടകരയിൽ അങ്കണവാടി ജീവനക്കാരും പെൻഷൻകാരും സായാഹ്ന ധർണ സംഘടിപ്പിച്ചു

വടകരയിൽ അങ്കണവാടി ജീവനക്കാരും പെൻഷൻകാരും സായാഹ്ന ധർണ...

Read More >>
കുയ്യന നാരായണി അന്തരിച്ചു

Jan 31, 2026 01:50 PM

കുയ്യന നാരായണി അന്തരിച്ചു

കുയ്യന നാരായണി...

Read More >>
വടകരയിൽ 'സ്നേഹഭവന'ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Jan 31, 2026 01:07 PM

വടകരയിൽ 'സ്നേഹഭവന'ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

വടകരയിൽ 'സ്നേഹഭവന'ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്...

Read More >>
വടകരയിൽ വീടിന്റെ വാതിൽ തകർത്ത് പണം കവർന്നു

Jan 31, 2026 11:35 AM

വടകരയിൽ വീടിന്റെ വാതിൽ തകർത്ത് പണം കവർന്നു

വടകര വീടിന്റെ വാതിൽ തകർത്ത് പണം...

Read More >>
ശലഭോത്സവം; വടകരയിൽ അങ്കണവാടി കുട്ടികളുടെ കലോത്സവം നടത്തി

Jan 31, 2026 10:43 AM

ശലഭോത്സവം; വടകരയിൽ അങ്കണവാടി കുട്ടികളുടെ കലോത്സവം നടത്തി

വടകരയിൽ അങ്കണവാടി കുട്ടികളുടെ കലോത്സവം...

Read More >>
Top Stories










News Roundup